Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവഞ്ചിച്ചെന്ന പരാതി...

വഞ്ചിച്ചെന്ന പരാതി നൽകിയ ഡോക്​ടറെ കൊല്ലാനെത്തിയ ഭർത്താവ്​​ പിടിയിൽ

text_fields
bookmark_border
വഞ്ചിച്ചെന്ന പരാതി നൽകിയ ഡോക്​ടറെ കൊല്ലാനെത്തിയ ഭർത്താവ്​​ പിടിയിൽ
cancel

ന്യൂഡൽഹി: ഡോക്​ടറെ വെടിവെച്ചു കൊല്ലാനായി ഡൽഹിയിലെ ക്ലിനിക്കിലെത്തിയ ഭർത്താവിനെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. മനിഷ്​ കൗൾ എന്ന വരുൺ കൗൾ ആണ്​ പിടിയിലായത്​. ഭാര്യ തനിക്കെതിരെ പരാതി നൽകിതാണ്​ ഇയാ​െള പ്രകോപിപ്പിച്ചത്​. ഇയാളുടെ പേരിൽ ഡൽഹി, മഹാരാഷ്​ട്ര, ഗോവ എന്നിവിടങ്ങളിൽ വഞ്ചനാ കേസുകൾ നില നിൽക്കുന്നുണ്ട്​. അശുതോഷ്​ മാർവ, വിശേഷ്​ ധീമാൻ, സഞജീവ്​ ചദ്ദ എന്നിവ ഇയാളുടെ വ്യാജ പേരുകളിൽ ചിലതാണ്​. കൂടതെ ഫൻറാസ്​റ്റിക്​ ഫോർ എന്ന കവർച്ച സംഘത്തിലെ പ്രധാനി കൂടിയാണിയാൾ.

തനിക്കെതിരെ ഭാര്യ പരാതി നൽകിയതിൽ കോപാകുലനായ വരുൺ കൗൾ ഭാര്യയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ  വെള്ളിയാഴ്​ചയാണ് പശ്ചിമ ഡൽഹിയിലെ മാനസരോവറിലുള്ള ക്ലിനിക്കിലെത്തിയത്​. ഇൗ സമയം കൗളി​​​െൻറ ഭാര്യ അവിടെ ഇല്ലായിരുന്നു. തുടർന്ന്​ കൗൾ ത​​​െൻറ കൈത്തോക്ക്​ നീട്ടി ഭാര്യയുടെ സഹപ്രവർത്തകരിലൊരാളെ ഭീഷണിപ്പെടുത്തി. പൊലീസെത്തിയപ്പോൾ ഇയാൾ നിറയൊഴിക്കാൻ ശ്രമിച്ചെങ്കിലും തോക്കി​​​െൻറ തകരാറു കാരണം തിര കുരുങ്ങിക്കിടന്നതിനാൽ അപകടമുണ്ടായില്ല. ചെറിയ ഏറ്റുമ​ുട്ടലിനു ശേഷമാണ്​ ​ഇയാളെ കീഴടക്കിയത്​. 

താൻ വൈവാഹിക വെബ്​സൈറ്റിലൂടെയാണ്​ വരുൺ കൗളിനെ പരിചയപ്പെടുന്നതെന്നും അതിൽ എം.ബി.ബി.എസ്​ പഠിച്ച ഡോക്​ടറാണ്​ താനെന്ന്​ പറഞ്ഞ്​ തെറ്റിദ്ധരിപ്പിച്ചതായു​ം കാണിച്ച്​ കൗളി​​​െൻറ ഭാര്യ പൊലീസിനു പരാതി നൽകിയിരുന്നു. ഭർതൃ വീട്ടുകാർ തന്നെ സ്​ത്രീധനത്തി​​​െൻറ പേരിൽ ദ്രോഹിക്കുന്നു. ഭർതൃ പിതാവ്​ വ്യോമസേനയിൽ നിന്ന്​ വിരമിച്ചയാളാണെന്ന്​ കളവ്​ പറഞ്ഞു. അയാൾ തന്നെ രണ്ടു തവണ പീഡനത്തിനിരയാക്കിയെന്നും പരാതിയിൽ പറയുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsfraud casemalayalam newskillMan arrestedman went to kill wife
News Summary - Man Went To Kill His Wife, Arrested-india news
Next Story