ലഖ്നോ: ഉത്തർപ്രദേശിൽ ദലിത് വിദ്യാർഥി ദിലീപിെൻറ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിക്ക് രാഷ്ട്രീയബന്ധങ്ങൾ. പ്രതിയെന്ന് സംശയിക്കുന്ന വിജയ് ശേഖർ സിങ്ങിനാണ് സ്ഥലത്തെ പ്രാദേശിക നേതാക്കളുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നിരിക്കുന്നത്.
വിജയ് ശേഖർ സിങ്ങിന് സുൽത്താനപൂരിലെ പ്രാദേശിക രാഷ്ട്രീയ നേതാവായ സോനു സിങുമായി ബന്ധമുണ്ടെന്നാണ് സൂചന. ബി.എസ്.പി നേതാവായ സോനു സിങ് 2013ൽ ബി.ജെ.പിയിൽ ചേരുകയായിരുന്നു. അതേ സമയം, വിജയ് ശേഖർ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ പൊലീസ് ഉൗർജിതമാക്കിയതായാണ് വിവരം. വിജയ് ശേഖറിനെ അറസ്റ്റ് ചെയ്താൽ മാത്രമേ കൊലപാതകത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വ്യക്തമാക്കുകയുള്ളു.
നേരത്തെ കൊല്ലപ്പെട്ട ദിലീപിെൻറ കുടുംബത്തിന് യോഗി ആദിത്യനാഥ് സർക്കാർ 20 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാത്രിയാണ് റസ്റ്റോറൻറിലെത്തിയ ദിലീപിനെ ഒരു സംഘം ആളുകൾ മർദിച്ച് കൊലപ്പെടുത്തിയത്.