Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാൻ വേഴ്സസ് വൈൽഡ്: 18 വർഷത്തിനിടെ തന്‍റെ ആദ്യ അവധിക്കാലമെന്ന് മോദി

text_fields
bookmark_border
man-vs-wild-130819.jpg
cancel

ന്യൂഡൽഹി: ഡിസ്കവറി ചാനലിലെ പ്രശ്സ്ത ഷോ ആയ 'മാൻ വേഴ്സസ് വൈൽഡി'നായി ചെലവിട്ട സമയം 18 വർഷത്തിനിടെ തന്‍റെ ആദ്യത്തെ അ വധിക്കാലമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിയര്‍ ഗ്രില്‍സ് അവതാരകനായ പരിപാടി തിങ്കളാഴ്ച രാത്രി ഇന്ത്യയിൽ സ ംപ്രേഷണം ചെയ്തു. ഇതിന്‍റെ ട്രെയിലർ നേരത്തെ പുറത്തുവിട്ടിരുന്നു.

കഴിഞ്ഞ അഞ്ച് വർഷം ഞാൻ രാജ്യത്തിന്‍റെ വികസനത്തിനായാണ് സമർപ്പിച്ചത്. ഈ സമയത്തെ അവധിക്കാലമെന്ന് വിളിക്കാമെങ്കിൽ ഇതെന്‍റെ ജീവിതത്തിൽ 18 വർഷത്തിന് ശേഷത്തെ അവധിക്കാലമാണ് -ചാനൽ പരിപാടിയിൽ മോദി പറയുന്നു. ഇന്ത്യയിലെ ജനങ്ങളുടെ സ്വപ്നത്തെ സ്വന്തം സ്വപ്നമായാണ് താൻ കാണുന്നതെന്നും മോദി പറയുന്നു.

ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് നാഷനൽ പാർക്കിലാണ് 'മാൻ വേഴ്സസ് വൈൽഡ്' ചിത്രീകരിച്ചത്. അവതാരകനായ ബിയര്‍ ഗ്രില്‍സിനൊപ്പം വനത്തിലൂടെ സഞ്ചരിക്കുകയും പുഴയിൽ വഞ്ചി തുഴയുകയും ചെയ്യുന്ന മോദിയെ പരിപാടിയിൽ കാണാം. കഴിഞ്ഞ ഫെബ്രുവരിയിലാണ് പരിപാടി ചിത്രീകരിച്ചത്.

അമേരിക്കൻ മുൻ പ്രസിഡന്‍റ് ബാരക്ക് ഒബാമക്ക് ശേഷം 'മാൻ വേഴ്സസ് വൈൽഡിൽ' പങ്കെടുക്കുന്ന രണ്ടാമത്തെ പ്രധാന നേതാവാണ് മോദി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man vs Wild: This is my first vacation in 18 years, says PM Modi
Next Story