Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബസിൽ രാത്രി യാത്രക്കിടെ യുവതിയുടെ സീറ്റിൽ മൂത്രമൊഴിച്ച് യുവാവ്

text_fields
bookmark_border
ബസിൽ രാത്രി യാത്രക്കിടെ യുവതിയുടെ സീറ്റിൽ മൂത്രമൊഴിച്ച് യുവാവ്
cancel

ബംഗളൂരു: എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം വലിയ വാർത്തയായിരുന്നു. സമാന സംഭവം ഇപ്പോൾ നടന്നിരിക്കുന്നത് ബംഗളൂരുവിലാണ്, ബസിലാണെന്ന് മാത്രം. കർണാടക എസ്.ആർ.ടി.സിയുടെ ബസിലാണ് സംഭവം ഉണ്ടായത്.

32 കാരൻ സഹയാത്രക്കാരിയുടെ സീറ്റിൽ മൂത്രമൊഴിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി വിജയപുരയിൽനിന്നും മംഗളൂരുവിലേക്കുള്ള രാത്രി യാത്രക്കിടെ ബസ് റോഡരികിലെ ഭക്ഷണശാലയിൽ നിർത്തിയതായിരുന്നു. നോൺ എ.സി സ്ലീപ്പറിലെ തന്‍റെ സമീപത്തെ 20കാരിയുടെ സീറ്റിൽ മദ്യലഹരിയിലായിരുന്ന യുവാവ് മൂത്രമൊഴിച്ചു.

ഭക്ഷണശാലയിൽനിന്ന് തിരിച്ചെത്തവെ സംഭവം കണ്ടതോടെ യുവതി ബഹളംവെച്ചു. സഹായത്തിനെത്തിയ ബസ് ജീവനക്കാരോടും യാത്രക്കാരോടും യുവാവ് മോശമായാണ് പെരുമാറിയത്. ഇതോടെ ഇയാളെ ബസിൽനിന്ന് ഇറക്കി വിടുകയായിരുന്നു.

യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് വിവരം. യുവതിയുടെ ബാഗും സീറ്റും ബസ് ജീവനക്കാർ വൃത്തിയാക്കി നൽകുകയായിരുന്നെന്ന് യാത്രക്കാർ പറയുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Man urinates on woman passenger's seat in KarnatakaRTC bus
Next Story