യു.പിയിൽ വിഷം കലർന്ന ചായ കുടിച്ച് അഞ്ചു പേർ മരിച്ചു
text_fieldsമെയിൻപുരി: ഉത്തർപ്രദേശിൽ കീടനാശിനി കലർന്ന ചായ കുടിച്ച് പിതാവും രണ്ടു കുട്ടികളും ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. മെയിൻപുരി ജില്ലയിലെ നഗ്ല ഗ്രാമവാസി ശിവാനന്ദൻ (35), മക്കളായ ശിവാങ് (6), ദിവ്യാൻഷ് (5), ശിവാനന്ദന്റെ ഭാര്യാപിതാവ് രവീന്ദ്ര സിങ് (55), അയൽവാസി സോബ്രൻ (42) എന്നിവരാണ് മരിച്ചത്.
ശിവാനന്ദന്റെ ഭാര്യ നൽകിയ ചായ കുടിച്ച അഞ്ചു പേരും കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രവീന്ദ്രനും കുട്ടികളും വഴിമധ്യേ മരിച്ചിരുന്നു.
മറ്റു രണ്ടു പേർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും അൽപസമയത്തിനകം മരിച്ചതായി പൊലീസ് സൂപ്രണ്ട് കമലേഷ് ദീക്ഷിത് പറഞ്ഞു.
ശിവാനന്ദന്റെ ഭാര്യ രാമമൂർത്തി നെല്ലിൽ അടിക്കുന്ന കീടനാശിനി അബദ്ധത്തിൽ ചായയിൽ ഒഴിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

