Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്‍റെ വീട്ടിലേക്ക് വണ്ടി ഓടിച്ചു കയറ്റാൻ ശ്രമം; വൻ സുരക്ഷാ വീഴ്ച
text_fieldsbookmark_border
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്‍റെ വീട്ടിലേക്ക് കാർ ഓടിച്ചു കയറ്റാൻ ശ്രമിച്ച യുവാവ് പിടിയിൽ. ബുധനാഴ്ച രാവിലെയാണ് സംഭവം. ഡൽഹിയിലെ ഡോവലിന്‍റെ ഔദ്യോഗിക വസതിയിലേക്കാണ് കാർ ഓടിച്ചു കയറ്റാൻ ശ്രമിച്ചത്. ഡൽഹി പൊലീസ് കസ്റ്റഡിയിൽ എടുത്ത യുവാവിനെ സ്പെഷ്യൽ സെൽ ചോദ്യം ചെയ്തുവരികയാണ്.
യുവാവ് വാടകക്കെടുത്ത കാറിലാണ് സഞ്ചരിച്ചതെന്നും ഇയാൾ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

