You are here

ബിൽ അടച്ചില്ല; മധ്യപ്രദേശിലെ ആശുപത്രിയിൽ രോഗിയെ കട്ടിലിൽ കെട്ടിയിട്ടു

13:02 PM
07/06/2020

ഭോപാൽ: മധ്യപ്രദേശിൽ ബിൽ അടക്കാത്തതിനെ തുടർന്ന്​ രോഗിയെ ആശുപത്രി കിടക്കയിൽ കൈയും കാലും കെട്ടിയിട്ടു. ഷാജാപൂർ ആസ്​ഥാനമായി പ്രവർത്തിക്കുന്ന ആശുപത്രിയിലാണ്​ സംഭവം. ബിൽ അടക്കാത്തതിനെ തുടർന്ന്​ 80കാരനെ കട്ടിലിനോട്​ ചേർത്ത്​ ​കൈയും കാലും കെട്ടിയിടുകയായിരുന്നു.

ആശുപ​​ത്രിയിൽ പ്രവേശിച്ചപ്പോൾ 5000 രൂപ മുൻകൂറായി അടച്ചിരുന്നു. രണ്ടു ദിവസത്തിനുശേഷം വീണ്ടും 11000 രൂപ അടക്കാൻ ആശുപത്രി അധികൃതർ ആവശ്യ​െപ്പടുകയായിരുന്നു. ഇനി ഞങ്ങളുടെ കൈയിൽ പണമി​​ല്ല -രോഗിയുടെ മകൾ പറഞ്ഞു. 

സംഭവത്തിൻെറ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പടർന്നതോടെ മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാൻ അന്വേഷണത്തിന്​ ഉത്തരവിട്ടു. സംഭവത്തിൽ ജില്ല അധികൃതർ അന്വേഷണം ആരംഭിക്കുകയും ചെയ്​തു. 

അതേസമയം അദ്ദേഹത്തിന്​ അപസ്​മാരം പോലെയുള്ള രോഗമുണ്ടെന്നും അതിനാൽ സ്വയം ഉപദ്രവിക്കാതിരിക്കാനാണ്​ കെട്ടിയിട്ട​െതന്നും ആശുപത്രി അധികൃതർ പറയുന്നു. മാനുഷിക പരിഗണയിൽ ഇദ്ദേഹത്തിൻെറ ബിൽ നേരത്തേ തന്നെ എഴുതിത്തള്ളിയിരുന്നതായും​ ഡോക്​ടർ പറഞ്ഞു. 

Loading...
COMMENTS