അയൽവാസിയുടെ കുഞ്ഞുങ്ങളെ കെട്ടിടത്തിൽനിന്ന് താഴേക്കെറിഞ്ഞു; അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം
text_fieldsതാനെ: അയൽവാസിയുടെ കുഞ്ഞുങ്ങളെ കെട്ടിടത്തിൽനിന്നും താഴേക്കെറിഞ്ഞ് യുവാവ്. ക്രൂര സംഭവത്തിൽ അഞ്ചു വയസ്സുകാരൻ ദാരുണമായി കൊല്ലപ്പെട്ടു. നാലു വയസ്സുള്ള പെൺകുട്ടിക്ക് ഗുരുതര പരിക്കേറ്റു.
മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ മുംബ്ര ടൗൺഷിപ്പിലെ ദേവിപ്രദയിലാണ് സംഭവം. ആസിഫ് എന്നയാളാണ് ക്രൂരകൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. കുട്ടികളുടെ മാതാവിന്‍റെ പരാതിയിൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
കുട്ടികളുടെ മാതാവും ആസിഫിന്‍റെ ഭാര്യയും സുഹൃത്തുക്കളായിരുന്നു. ഇത് ആസിഫിന് ഇഷ്ടമായിരുന്നില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നത്രെ. ഇതിനിടയിലാണ് കെട്ടിടത്തിന്‍റെ രണ്ടാം നിലയിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളെ ആസിഫ് താഴേക്ക് എറിഞ്ഞത്.
അഞ്ചു വയസ്സുകാരന്‍റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി സമീപത്തെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

