Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്തിൽ സ്​മൃതി...

ഗുജറാത്തിൽ സ്​മൃതി ഇറാനിക്ക്​ നേരെ വളയെറിഞ്ഞ്​ പ്രതിഷേധം

text_fields
bookmark_border
ഗുജറാത്തിൽ സ്​മൃതി ഇറാനിക്ക്​ നേരെ വളയെറിഞ്ഞ്​ പ്രതിഷേധം
cancel

അഹമ്മദാബാദ്​: ഗുജറാത്തിലെ അമ്രേലിയിൽ കേന്ദ്രമന്ത്രി സ്​മൃതി ഇറാനിക്കെതിരെ യുവാവ്​ വളയെറിഞ്ഞ്​ പ്രതിഷേധിച്ചു. ​നരേന്ദ്രമോദി സർക്കാറി​​​െൻറ മൂന്നാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി അമ്രേലിയിൽ നടന്ന പരിപാടിക്കിടെയാണ്​ സംഭവം. മന്ത്രി സംസാരിച്ചുകൊണ്ടിരിക്കെ ജനക്കൂട്ടത്തിൽ നിന്നും യുവാവ്​ വളകൾ ​ഡയസിനുനേരെ വലിച്ചെറിഞ്ഞ്​ മുദ്രാവാക്യം മുഴക്കുകയായിരുന്നു. 

സംഭവത്തിൽ മോട്ടാ ബദാരിയ സ്വദേശിയായ കേതൻ കാസവാലയെന്ന യുവാവിനെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു. എന്നാൽ യുവാവിനെ വിട്ടയക്കണമെന്നും വലിച്ചെറിഞ്ഞ വളകൾ അയാളുടെ ഭാര്യക്കുള്ള സമ്മാനമായി അയച്ചുകൊടുക്കുമെന്നുമാണ്​ സ്​മൃതി ഇറാനി പ്രതികരിച്ചത്​.

അതേസമയം, കാസവാല കോൺഗ്രസ്​ അനുഭാവിയാണെന്നും കാർഷിക കടങ്ങൾ എഴുതിത്തള്ളമെന്നാവശ്യപ്പെട്ടാണ്​ അയാൾ വ്യത്യസ്​തമായി പ്രതികരിച്ചതെന്നും പ്രാദേശിക കോൺഗ്രസ്​ നേതൃത്വം അവകാശപ്പെട്ടു. എന്നാൽ ഇയാൾ ഒരു പാർട്ടിയിലും സംഘടനയിലും അനുഭാവമുള്ള വ്യക്തിയല്ലെന്നും ‘വന്ദേമാതരം’ വിളിക്കുക മാത്രമാണ്​ ചെയ്​തതെന്നും അ​മ്രേലി പൊലീസ്​ സൂപ്രണ്ട്​ ജഗദീഷ്​ പ​േട്ടൽ അറിയിച്ചു. 

പരിപാടി തുടങ്ങുന്നതിന്​ മുമ്പ്​ വേദിക്ക്​ സമീപം പ്രതിഷേധവുമായെത്തിയ 25 ഒാളം കോൺഗ്രസ്​ പ്രവർത്തകരെ പൊലീസ്​ കസ്​റ്റഡിയിലെടുത്ത്​ നീക്കിയിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gujaratsmriti iraniVande Mataram
News Summary - Man Throws Bangles at Smriti Irani in Gujarat, Shouts Vande Mataram
Next Story