Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലൈംഗികാതിക്രമം തടഞ്ഞ യുവതിയുടെ കുഞ്ഞിനെ തീയിലെറിഞ്ഞു

text_fields
bookmark_border
ലൈംഗികാതിക്രമം തടഞ്ഞ യുവതിയുടെ കുഞ്ഞിനെ തീയിലെറിഞ്ഞു
cancel

മുസഫർപൂർ: ലൈംഗികാതിക്രമം തടഞ്ഞ യുവതിയുടെ പിഞ്ചുകുഞ്ഞിനെ യുവാവ് തീയിലെറിഞ്ഞു. ബിഹാറിലെ മുസഫർപൂർ ജില്ലയിലാണ് ക്രൂര സംഭവം.

ബൊചഹൻ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മൂന്നു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് യുവാവ് തീയിലേക്കെറിഞ്ഞത്. ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കുഞ്ഞ് സദർ ആശുപത്രിയിൽ ചികിത്സയിലാണ്.

കുഞ്ഞിനൊപ്പം വീടിനു മുന്നിൽ തീ കാഞ്ഞ് ഇരിക്കുകയായിരുന്നു യുവതി. ഈ സമയമാണ് യുവാവ് എത്തി ലൈംഗികാക്രമണത്തിന് മുതിർന്നത്. എതിർത്ത യുവതിയുടെ മടിയിൽനിന്നും കുഞ്ഞിനെ എടുത്ത് ഇയാൾ തീയിലേക്ക് ഇടുകയായിരുന്നു.

പൊലീസിൽ പരാതി നൽകിയെങ്കിലും ആദ്യം പൊലീസ് കേസെടുക്കാൻ വിസമ്മതിച്ചെന്ന് യുവതിയുടെ ഭർത്താവ് പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man throws baby into fire as mother oppose sexual attack
Next Story