Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിമാനം റാഞ്ചിയെടുത്ത് പാകിസ്താനിലെത്തിക്കുമെന്ന് ഭീഷണി; യുവാവ് അറസ്റ്റിൽ

text_fields
bookmark_border
ഭോപാൽ എയർപോർട്ടിൽ സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്
plane hijack
cancel

ഭോപാൽ: വിമാനം തട്ടിയെടുത്ത് പാകിസ്താനിലെത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിലായി. മധ്യപ്രദേശിലെ ഭോപാൽ, ഇൻഡോർ എയർപോർട്ടുകളിൽ നിന്നും വിമാനം ഹൈജാക്ക് ചെയ്ത് പാകിസ്താനിലെത്തിക്കുമായിരുന്നു ഭീഷണി.

ഭോപാലിലെ രാജ ഭോജ് എയർപോർട്ടിൽ ചൊവ്വാഴ്ച അഞ്ച് മണിക്കാണ് ടെലഫോണിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്. ഉടൻതന്നെ എയർപോർട്ട് മാനേജ്മെന്‍റ് ഗാന്ധിനഗർ പൊലീസിന് പരാതി നൽകി.

ചൊവ്വാഴ്ച രാത്രിയോടെ ഭോപാലിൽ നിന്ന് 100 കി.മീ അകലെയുള്ള ഷുജ്ലാപുർ പട്ടണത്തിൽ വെച്ച് ഭീഷണിപ്പെടുത്തിയയാൾ അറസ്റ്റിലായി. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് ഭോപാൽ എയർപോർട്ടിൽ സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man Threatens To Hijack Planes From Bhopal, Indore, Take Them To Pakistan
Next Story