Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇംഗ്ലീഷ്​ സംസാരിച്ചതിന്​ യുവാവിന്​ മർദനം

text_fields
bookmark_border
English
cancel
ന്യൂഡൽഹി: സുഹൃത്തുക്കളോട്​ഇംഗ്ലീഷിൽ സംസാരിച്ചതിന്​ യുവാവിന്​ മർദനം. ഡൽഹിയിലെ ഒരു പഞ്ച നക്ഷത്ര ഹോട്ടലിലാണ്​ സംഭവം. നോയിഡ സ്വദേശി 22കാരനായ വരുൺ ഗുലാതിയാണ്​ മർദനത്തിനിരയായത്​. വരണും സുഹൃത്തും കോണാട്ട്​ പ്ലേസിലെ ഹോട്ടലിൽ വന്നിരുന്നു. ഹോട്ടലിൽ നിന്ന്​ സുഹൃത്തിനോട്​ സംസാരിക്കവെ അഞ്ചുപേരടങ്ങുന്ന സംഘം അടുത്തു വന്ന്​ എന്തിനാണ്​ ഇംഗ്ലീഷിൽ സംസാരിച്ചതെന്ന്​ ചോദിച്ച്​ മർദിക്കുകയായിരുന്നു. അതിനു ശേഷം ഉടനെ ഇവർ വാഹനത്തിൽ കയറിപ്പോയി. എന്നാൽ വാഹന നമ്പർ ​കുറിച്ചുവെച്ച വരുൺ ​െപാലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ്​ പ്രതികളിൽ മൂന്നു പേരെ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Man Thrashed For Speaking in English - India News
Next Story