ബംഗളൂരുവിൽ മാനസിക രോഗിക്ക് നേരെ ആൾക്കൂട്ട ആക്രമണം VIDEO
text_fieldsബംഗളൂരു: കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നയാളെന്ന് ആരോപിച്ച് മാനസിക വെല്ലുവിളി നേരിടുന്നയാളെ ബംഗളൂരുവിൽ ആൾക്കൂട്ടം മർദിച്ചു.
ഒഡിഷ സ്വദേശിക്കാണ് മർദനേമറ്റത്. ബംഗളൂരു വൈറ്റ്ഫീൽഡിെല താമസക്കാരാണ് ഒഡിഷ സ്വദേശിയെ മർദിച്ചത്. കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ വന്നയാളാെണന്ന് കരുതി ഇയാളെ നാട്ടുകാർ പിടികൂടി മരത്തിൽ കെട്ടിയിട് മർദിക്കുകയായിരുന്നു.
സംഭവത്തിെൻറ വിഡിയോ പ്രചരിക്കുന്നുണ്ട്. കെട്ടിയിട്ട ഒഡിഷ സ്വദേശിെയ നാട്ടുകാർ ചോദ്യം ചെയ്യുന്നതും മർദിക്കുന്നതും വിഡിയോയിൽ കാണാം. നാട്ടുകാരിലെരാൾ ഇയാളോട് ഹിന്ദിയിൽ തിരിച്ചറിയൽ കാർഡ് ചോദിക്കുന്നുണ്ട്. നാടകം കളിക്കുകയാണെന്ന് ആരോപിച്ചായിരുന്നു മർദനം.
പിന്നീട് പൊലീസ് എത്തിയാണ് ഇയാളെ രക്ഷിച്ചത്. സംഭവത്തിൽ നാട്ടുകാരായ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
