ഭാര്യ കാമുകനോടൊപ്പം ഒളിച്ചോടി; ഭർത്താവിന് നഷ്ടപരിഹാരമായി 71 ചെമ്മരിയാടുകൾ
text_fieldsലഖ്നോ: ഭാര്യ കാമുകനോടൊപ്പം ഒളിച്ചോടിയതിനെ തുടർന്ന് ഭർത്താവിന് നഷ്ടപരിഹാരമായി 71 ചെമ്മരിയാടുകളെ നൽകി കാമുകൻ പ രാതി തീർപ്പാക്കി. ഉത്തർപ്രദേശിലെ ഖൊരക്പൂരിലാണ് സംഭവമെന്ന് ടൈംസ് ഒാഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഭർത്താവി നും ഭാര്യക്കും കാമുകനും പരാതിയില്ലെങ്കിലും തന്റെ ചെമ്മരിയാടുകളെ തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് കാമുകന്റെ പിതാവ് പൊലീസിനെ സമീപിച്ചിരിക്കുകയാണ്.
സീമ പാൽ എന്ന യുവതിയാണ് കാമുകനായ ഉമേഷ് പാലിനൊപ്പം ഒളിച്ചോടിയത്. തുടർന്ന് ഭർത്താവ് രാജേഷ് പാൽ ഗ്രാമപഞ്ചായത്തിൽ പരാതി നൽകി. തുടർന്ന്, ഉമേഷ് പാലിന്റെ ചെമ്മരിയാടുകളിൽ പകുതി എണ്ണത്തിനെ യുവതിയുടെ ഭർത്താവിന് നൽകാൻ പഞ്ചായത്ത് തലവൻ നിർദേശിച്ചു.
71 ചെമ്മരിയാടുകളെ ലഭിച്ചപ്പോൾ ഭർത്താവ് പരാതി പിൻവലിച്ചു. ഭർത്താവിനൊപ്പം പോകാൻ താൽപര്യമില്ലെന്ന് യുവതിയും അറിയിച്ചു. എന്നാൽ, തന്റെ ആടുകളെയാണ് മകൻ വിട്ടുനൽകിയതെന്ന പരാതിയുമായി ഉമേഷ് പാലിന്റെ പിതാവ് രംഗത്തെത്തുകയായിരുന്നു. പൊലീസിൽ പരാതി നൽകുകയും ചെയ്തു.
പ്രാഥമിക അന്വേഷണം നടത്തിയ പൊലീസ് പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ്. താൻ ആരുടെയും ആടുകളെ മോഷ്ടിച്ചിട്ടില്ലെന്നും ആടുകളെ ഉമേഷ് പാൽ സമ്മതത്തോടെ തന്നതാണെന്നും രാജേഷ് പാൽ പറഞ്ഞു.
അതേസമയം, തനിക്ക് ആടുകളെ തിരിച്ചുകിട്ടിയേ തീരൂവെന്നാണ് ഉമേഷ് പാലിന്റെ പിതാവിന്റെ നിലപാട്. ഉമേഷ് പാലിന്റെ സമ്മതത്തോടെ നടന്ന ഇടപാടായതിനാൽ രാജേഷ് പാലിനെതിരെ കേസെടുക്കാൻ കഴിയില്ലെന്ന നിലപാടിലാണ് പൊലീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.