Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ ഐസൊലേഷൻ...

ഡൽഹിയിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചയാൾ കെട്ടിടത്തിൽനിന്ന്​ ചാടി മരിച്ചു

text_fields
bookmark_border
safdarjung-hospital
cancel

​ന്യൂഡൽഹി: കോവിഡ്​ സംശയത്തെ തുടർന്ന്​ ഡൽഹിയിലെ സഫ്​ദാർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ ആത്മഹത്യ ചെയ്​തു. ആശുപത്രി കെട്ടിടത്തി​​​െൻറ ഏഴാം നിലയിൽ നിന്ന്​ ചാടിയാണ്​ മരിച്ചത്​. ആസ്​ട്രേലിയയിലെ സിഡ്​നിയിൽ നിന്നും വന്ന തൻവീർ സിങ്​ എന്നയാളെയാണ്​ കോവിഡ്​ 19 ബാധ സംശയിച്ച് വിമാനത്താവളത്തിൽ നിന്ന്​​ ഐസൊലേഷൻ വാർഡിലേക്ക്​ മാറ്റിയത്​.

എന്നാൽ, ഇന്ന്​ രാത്രി ഒമ്പത്​ മണിക്ക്​ ഇയാൾ ആശുപത്രി കെട്ടിടത്തി​​​െൻറ ഏഴാം നിലയിൽ നിന്ന്​ ചാടുകയായിരുന്നു. തെക്ക്​-പടിഞ്ഞാറൻ ഡൽഹി ഡെപ്യൂട്ടി കമീഷ്​ണർ ദേവേന്ദർ ആര്യയെ ഉദ്ധരിച്ച്​ എ.എൻ.ഐ ന്യൂസ്​ ഏജൻസിയാണ് വാർത്ത​ റിപ്പോർട്ട്​ ചെയ്​തത്​.

തൻവീർ സിങ്ങി​​​െൻറ സാമ്പിളുകൾ എടുത്ത്​ പരിശോധനക്കയച്ചിരിക്കുകയാണെന്നും ഐസൊലേഷൻ വാർഡ്​ തുറക്കാൻ അയാൾ നിർബന്ധിച്ചിരുന്നുവെന്നും​ ആശുപത്രി അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:safdarjung hospital
News Summary - man-suspected-of-coronavirus-commits-suicide-india news
Next Story