Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭാര്യയെയും മകനെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

text_fields
bookmark_border
MP: Woman dies after being beaten with chains by tantric
cancel
camera_alt

പ്രതീകാത്മക ചിത്രം

ജാംഷഡ്പുർ: ഝാർഖണ്ഡിലെ സിങ്ഭുമിൽ 29കാരൻ ഭാര്യയെയും മൂന്ന് വയസ്സുകാരനായ മകനെയും കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു. ബഹാരഗോര പൊലീസ് സ്റ്റേഷൻ പരിധിയിൽ കോക്ക്മാര ഗ്രാമത്തിലാണ് സംഭവം.

മരത്തിന്‍റെ കൊമ്പിൽ കയർ കുരുക്കി ആത്മഹത്യക്ക് ശ്രമിച്ച പ്രതി സുഭേന്ദു ബേരയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സുഭേന്ദു ബേരക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നും റാഞ്ചി മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കാനിരിക്കെയാണ് സംഭവമെന്നും ബന്ധുക്കൾ പറയുന്നു. നിസ്സാര കാരണത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രിയാണ് ഭാര്യ പാർവതി ബേര (25) യെയും മൂന്ന് വയസ്സുകാരനായ മകനെയും സുഭേന്ദു കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

ആത്മഹത്യക്ക് ശ്രമിച്ച ബേരയുടെ കരച്ചിൽ കേട്ടാണ് വീട്ടുകാർ വിവരമറിയുന്നത്. തുടർന്ന് നാട്ടുകാർ രക്ഷപ്പെടുത്തി പൊലീസിനെ വിവരം അറിയിക്കുകയാണുണ്ടായത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി സ്റ്റേഷൻ ഇൻ ചാർജ് സന്തൻ തിവാരി അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man Strangles Wife, 3-Year-Old Son To Death In Jharkhand
Next Story