മൊബൈൽ ഫോൺ വാങ്ങാൻ പണം നൽകിയില്ല; മകൻ അമ്മയെ കഴുത്തുഞെരിച്ച് കൊന്നു
text_fieldsനാഗ്പൂർ: മൊബൈൽ ഫോൺ വാങ്ങാൻ പണം നൽകാത്തതിന് മകൻ അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. നാഗ്പൂർ സ്വദേശി കമലാബായ് ബദ്വൈക് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽഇവരുടെ മകൻ രാംനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അമ്മ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടുവെന്നായിരുന്നു രാംനാഥ് പറഞ്ഞത്. പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ കഴുത്തുഞ്ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. പിന്നാലെയാണ് രാംനാഥിനെ അറസ്റ്റ് ചെയ്തത്.
അമ്മക്ക് സുഖമില്ലെന്നും ആശുപത്രിയിലാണെന്നും സഹോദരൻ രാമനാഥ് തന്നെ വിളിച്ചറിയിച്ചിരുന്നുവെന്നും പിന്നീട് അമ്മ മരണപ്പെടുകയായിരുന്നുവെന്നുമായിരുന്നു സഹോദരൻ ദീപകിന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ രാംനാഥിനെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകക്കുറ്റം പുറത്തുവരുന്നത്. മൃതദേഹം കണ്ടപ്പോൾ സംശയം തോന്നിയെന്നും ഒപ്പം ഇവരുടെ സ്വർണാഭരണങ്ങൾ മോഷണം പോയതായി കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

