സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മാത്രം ലക്ഷ്യമിട്ട് മോഷ്ടാവ്: പ്രതിയെ തിരഞ്ഞ് കർണാടക പൊലീസ്
text_fieldsബെംഗളൂരു: കഴിഞ്ഞകുറച്ച് ദിവസമായി അസാധാരണമായ ഒരുകേസിന്‍റെ പിന്നാലെ ഉറക്കമിളിക്കുകയാണ് കർണാക പൊലീസ്. കൊപ്പൽ ജില്ലയിലെ ഗംഗാവതി പട്ടണത്തിൽ സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മാത്രം മോഷ്ടിക്കാൻ നടക്കുന്ന പ്രതിയാണ് നാട്ടുകാരെയും പൊലീസിനെയും വട്ടംകറക്കുന്നത്. പരാതി വ്യാപകമായതോടെ പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഗംഗാവതി ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പ്രതി അടിവസ്ത്രങ്ങൽ മേഷ്ടിക്കുന്ന ദൃശ്യങ്ങൾ പ്രദേശത്തെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ഇത് സോഷ്യൽ മീഡിയയിൽ വൈറലായി.
അജ്ഞാതൻ രാത്രിയിൽ വീടുകളുടെ മതിലുകൾ ചാടിക്കടന്ന് സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. നഗരത്തിലെ പ്രധാന റെസിഡൻഷ്യൽ ഏരിയയായ സി.ബി.എസ് പ്രദേശത്ത് നിന്നാണ് ഈ വിചിത്ര സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്.
കഴിഞ്ഞ മൂന്ന് നാല് ദിവസമായി മോഷണങ്ങൾ നടക്കുന്നുണ്ടെന്ന് താമസക്കാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രതികൾ സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മാത്രമാണ് ലക്ഷ്യമിടുന്നത്. ആവർത്തിച്ചുള്ള സംഭവങ്ങൾ സ്ത്രീകളിൽ ആശങ്ക വർധിപ്പിച്ചു. 'സൈക്കോ'യാണ് സംഭവത്തിനു പിന്നിലെന്നാണ് സ്ത്രീകൾ അഭിപ്രായപ്പെടുന്നത്. ഇത് ആശങ്കയും വർധിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

