Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെലങ്കാനയിൽ...

തെലങ്കാനയിൽ വീട്ടുനിരീക്ഷണത്തിൽ നിന്ന്​ ചാടിപ്പോയയാളെ സെക്കന്തറാബാദിൽ നിന്ന്​ പിടികൂടി

text_fields
bookmark_border
home-quarantine.jpg
cancel

ഹൈദരാബാദ്​: തെലങ്കാനയിൽ വീട്ടുനിരീക്ഷണത്തിലിരിക്കാൻ ആവശ്യപ്പെട്ട യുവാവ്​ വിലക്ക്​ മറി കടന്ന്​ ചാടിപ്പോയി . ഇയാളെ പിന്നീട്​ സെക്കന്തറാബാദിലെ റയിൽവെ സ്​റ്റേഷനിൽ വെച്ച്​ പിടികൂടുകയായിരുന്നു.

മുംബൈയിലെ ആരോഗ്യ പ്രവർത്തകർ ഇയാളോട്​ 14 ദിവസം വീട്ടിൽ ഐസൊലേഷനിലിരിക്കാൻ ആവശ്യ​പ്പെട്ടിരുന്നു. വീട്ടുനിരീക്ഷണത്തി​ലെന്ന്​ ഇയാളുടെ കൈത്തണ്ടയിൽ സീൽ ചെയ്​തിട്ടുമുണ്ടായിരുന്നു. യുവാവിനെ ശ്രദ്ധയിൽപെട്ട​​തിനെ തുടർന്ന് അധികൃതർ​ സെക്കന്തറാബാദിൽവെച്ച്​ ഇയാളെ പരിശോധിക്കുകയായിരുന്നു.

കോവിഡ്​ രോഗം സംശയിക്കുന്നവരുടെ ഇടത്​ കൈയിൽ ‘വീട്ടുനിരീക്ഷണത്തിൽ’ എന്ന്​ മുദ്രണം ചെയ്യുമെന്ന്​ മഹാരാഷ്​ട്ര സർക്കാർ തിങ്കളാഴ്​ച പറഞ്ഞിരുന്നു.

വീട്ടുനിരീക്ഷണത്തിലിരിക്കെ യാത്ര ചെയ്​ത 28കാരനെ ശനിയാഴ്​ച പുനെയിലെ ഡൗണ്ട്​ സ്​റ്റേഷനിൽ വെച്ച്​ ബംഗളൂരുവിൽ നിന്നുള്ള ട്രെയിനിൽ യാത്ര ചെയ്യവെ പിടികൂടിയിരുന്നു. ശനിയാഴ്​ച രാവിലെ ഖത്തറിൽ നിന്ന്​ മുംബൈയിലെത്തിയതായിരുന്നു ഇയാൾ.

കൈയിൽ ‘ഹോം ക്വാറ​ൈൻറൻ’ എന്ന്​ മുദ്രണം ചെയ്​ത പതിനഞ്ച് പേരെയാണ് ശനിയാഴ്​ച മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനലിൽവെച്ച്​​ റെയിൽ‌വേ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai Newsmalayalam newsindia newsHome QuarantineSecundarabad railway station
News Summary - Man stamped for quarantine in Mumbai caught at Secundarabad railway station -india news
Next Story