Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബൈക്ക് കൊണ്ടുപോയ പൊലീസുകാരനെ യുവാവ് സ്റ്റേഷനിലെത്തി കുത്തിപ്പരിക്കേല്‍പ്പിച്ചു

text_fields
bookmark_border
ബൈക്ക് കൊണ്ടുപോയ പൊലീസുകാരനെ യുവാവ് സ്റ്റേഷനിലെത്തി കുത്തിപ്പരിക്കേല്‍പ്പിച്ചു
cancel

ഭോപാല്‍: പാര്‍ക്കിങ്ങിന് അനുമതിയില്ലാത്ത സ്ഥലത്ത് നിര്‍ത്തിയ ബൈക്ക് എടുത്തുമാറ്റിയതില്‍ ക്ഷുഭിതനായ യുവാവ് പൊലീസുകാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ ഹര്‍ഷ് മീണ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുത്തേറ്റ അസി. സബ് ഇന്‍സ്‌പെക്ടര്‍ ശ്രീറാം ദുബെ ചികിത്സയിലാണ്.

മധ്യപ്രദേശിലെ ഭോപാലിലാണ് സംഭവം. വാഹനം നിര്‍ത്തിയിടാന്‍ അനുമതിയില്ലാത്ത സ്ഥലത്താണ് ഹര്‍ഷ് ബൈക്ക് വെച്ചത്. പ്രദേശത്ത് അപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ശ്രീറാം ഇത് കാണുകയും ക്രെയിന്‍ കൊണ്ടുവന്ന് ബൈക്ക് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.

വിവരമറിഞ്ഞ് ബൈക്ക് അന്വേഷിച്ച് പൊലീസ് സ്റ്റേഷനിലെത്തി. പിഴ അടച്ചാല്‍ ബൈക്ക് കൊണ്ടുപോകാമെന്ന് അറിയിച്ചതോടെ വീട്ടില്‍നിന്നും പണമെടുത്തിട്ട് വരാമെന്ന് പറഞ്ഞ് ഇയാള്‍ പോയി. തിരികെ എത്തി പിഴ അടച്ച് ബൈക്കുമായി പൊലീസ് സ്റ്റേഷനില്‍നിന്ന് ഇറങ്ങുമ്പോള്‍ തന്റെ ബൈക്ക് നീക്കിയ എ.എസ്.ഐയെ കാണുകയായിരുന്നു.

ഇതോടെ രോഷാകുലനായ യുവാവ് എ.എസ്.ഐക്ക് അടുത്തെത്തി വയറ്റില്‍ കത്തി കൊണ്ട് കുത്തി. ആക്രമിച്ച ശേഷം യുവാവ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസുകാര്‍ ഇയാളെ പിടികൂടുകയും ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - man stabs traffic police for lifting bike from no parking zone
Next Story