Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപട്ടാപ്പകൽ യുവാവിനെ...

പട്ടാപ്പകൽ യുവാവിനെ കുത്തി കൊന്നു; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

text_fields
bookmark_border
പട്ടാപ്പകൽ യുവാവിനെ കുത്തി കൊന്നു; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്
cancel
Listen to this Article

ലഖ്നോ: ഉത്തർപ്രദേശിലെ മീററ്റിൽ ഒരു സംഘം അക്രമികൾ ചേർന്ന് യുവാവിനെ നടുറോഡിലിട്ട് കുത്തി കൊന്നു. ഞായറാഴ്ച ഉച്ചക്ക് നഗരത്തിൽ ആളുകൾ നോക്കിനിൽക്കെയാണ് സംഭവം. അക്രമികൾ യുവാവിനെ ആയുധമുപയോഗിച്ച് കുത്തി കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞു. സാജിദ് എന്നയാളാണ് മരിച്ചത്.

കുത്തി പരിക്കേൽപിച്ചതിന് ശേഷം സംഘം തിരിച്ച് പോകാനൊരുങ്ങവെ യുവാവ് എഴുന്നേൽക്കാൻ ശ്രമിക്കുന്നത് കണ്ട അക്രമികളിലൊരാൾ തിരിച്ചുവന്ന് വീണ്ടും പ്രഹരമേൽപിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവ സ്ഥലത്ത് വഴിയാത്രക്കാർ നോക്കിനിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കഴിഞ്ഞ ദിവസം നടന്ന വഴക്കിനെ തുടർന്നാണ് കൊലപാതകമെന്ന് വാർത്ത ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

സാജിദ് കഴിഞ്ഞ ദിവസം മദ്യപിച്ച് വീട്ടിലെത്തിയതിനെ തുടർന്ന് ബന്ധുക്കളുമായി വഴക്കിലേർപ്പെട്ടിരുന്നുവെന്നും കൊലപാതകത്തിന് പിന്നിൽ ബന്ധുക്കളാണെന്ന് സം‍ശയിക്കുന്നതായും പിതാവ് പറഞ്ഞു.

വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പൊലീസ് സാജിദിനെ ആശുപത്രിയിലെത്തിച്ച സമയം കൊണ്ട് അക്രമികൾ രക്ഷപ്പെട്ടിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MeerutMurderUttar Pradesh
News Summary - Man stabbed to death on busy Meerut street as passersby watch
Next Story