Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നോയിഡയിൽ ഇറച്ചിക്കടയിൽ യുവാവ് കുത്തേറ്റു മരിച്ചു

text_fields
bookmark_border
crime
cancel

നോയിഡ: യു.പി നോയിഡയിലെ സെക്ടർ 113 ൽ 35കാരനെ ഇറച്ചിക്കടക്കുള്ളിൽ കുത്തിക്കൊന്നു. വ്യാഴാഴ്ച ഉച്ചക്ക് ഇറച്ചിക്കടയിലെത്തിയ രണ്ടുപേർ തമ്മിൽ ഉണ്ടായ വഴക്കാണ് കൊലയിൽ കലാശിച്ചതെന്നാണ് വിവരം. തർക്കത്തിനൊടുവിൽ അജ്ഞാതൻ കത്തിയെടുത്ത് യുവാവിനെ ആക്രമിക്കുകയായിരുന്നു.

ഉത്തർപ്രദേശിലെ മീററ്റ് സ്വദേശിയായ ഷഹ്സാദ് ആണ് മരിച്ചത്. നോയിഡയിലെ സോർഖ പ്രദേശത്ത് കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ഇയാൾ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നുവെന്ന് നോയിഡ ഡെപ്യൂട്ടി പൊലീസ് കമീഷണർ രാം ബദൻ സിങ് പറഞ്ഞു. പ്രതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

വ്യാഴാഴ്ച ഉച്ചക്ക് സോർഖയിലെ കടയിൽ ഇറച്ചി വാങ്ങാൻ പോയതായിരുന്നു ഷഹ്സാദ്. ഇറച്ചി വാങ്ങുന്നതിനിടെ മറ്റൊരു ഉപഭോക്താവിനോട് താൻ ധരിച്ചിരുന്ന ടവൽ നൽകുമോ എന്ന് ചോദിച്ചു. ഇയാൾ എന്തിനാണ് ടവൽ ആവശ്യപ്പെട്ടതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ത​ന്‍റെ ടവൽ നൽകാൻ വിസമ്മതിച്ച അജ്ഞാതൻ ഷഹ്സാദുമായി വാക്ക് തർക്കമുണ്ടായി. തുടർന്ന് ഇയാൾ ഇറച്ചിക്കടയിലെ കത്തിയെടുത്ത് ഷഹ്‌സാദി​ന്‍റെ വയറ്റിൽ കുത്തുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് പോകുന്നതിനു മുമ്പ് ഇയാൾ തുടർച്ചയായി രണ്ട് തവണ കുത്തി. പരിക്കേറ്റ ഷഹ്സാദ് ഏതാനും മീറ്ററുകൾ നടന്നപ്പോൾ നിലത്തുവീണു. രക്തം വാർന്നൊഴുകുന്നത് കണ്ട നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. പ്രതിക്കായി തിരച്ചിൽ ആരംഭിച്ചെങ്കിലും ഇയാളെ കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. പ്രതിയെ തിരിച്ചറിയാൻ മൂന്ന് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്. ഇറച്ചിക്കട ഉടമയുടെയും ദൃക്‌സാക്ഷികളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man stabbed to death in Noida meat shop
Next Story