Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവാവിനെ ​കുത്തിക്കൊന്നത് അയാളുടെ ഭാര്യയെ വിവാഹം കഴിക്കാനുള്ള ആഗ്രഹത്താൽ; പ്രവാസി അറസ്റ്റിൽ

text_fields
bookmark_border
Stabbed
cancel

ഹൈദരാബാദ്: യുവാവിനെ കുത്തിക്കൊന്ന കേസിൽ പ്രവാസി അറസ്റ്റിൽ. കൊല്ലപ്പെട്ടയാളുടെ ഭാര്യയെ വിവാഹം ചെയ്യണമെന്ന ആഗ്രഹമാണ് പ്രതിയെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്. ഫിലിം നഗറിലെ സെയ്ദ് ഗൗസ് മു​ഹിയുദ്ദീനെ കുത്തിക്കൊന്ന കേസിൽ പ്രവാസിയായ അദ്നാൻ ഹുസൈനെയും അയാളുടെ ബന്ധുവിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഷൈക്പേട്ടിലെ ജയ്ഹിന്ദ് കോളനിയിലുള്ള ഗൗസിന്റെ വീട്ടി​ലേക്ക് അദ്നാൻ ഹുസൈൻ അതിക്രമിച്ച് കയറുകയായിരുന്നുവെന്ന് ഗൗസിന്റെ സഹോദരൻ സെയ്ദ് അൻവർ മുഹിയുദ്ദീൻ പൊലീസിനോട് പറഞ്ഞു. തുടർന്ന് ഗൗസിന്റെ ഭാര്യയെ വീട്ടിന് പു​റത്തക്ക് വലിച്ചിഴക്കുകയായിരുന്നു. ഇതിനെ ചെറുക്കാൻ ശ്രമിച്ചപ്പോഴാണ് ​ഗൗസിനെ പ്രതി കുത്തിയത്.

ഗൗസിന്റെ ഭാര്യയെ വിവാഹം ചെയ്യാൻ അദ്നാൻ ആഗ്രഹിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇതിനായി ഗൗസിൽനിന്ന് വിവാഹമോചനം നേടാൻ അദ്നാൻ യുവതിയിൽ സമ്മർദം ചെലുത്തിക്കൊണ്ടിരുന്നു. അദ്നാനും യുവതിയും ഇംഗ്ലണ്ടിൽ ഉപരിപഠനം നടത്തുന്ന വേളയിലാണ് ആദ്യം കണ്ടുമുട്ടിയത്. അവർ ഇന്ത്യയിലേക്ക് മടങ്ങിയെത്തി വിവാഹിതയായശേഷവും അദ്നാൻ നിരന്തരം ഫോൺ ചെയ്ത് ശല്യപ്പെടുത്തിയിരുന്നു.

നിരന്തര ശല്യമായപ്പോൾ ഗൗസ് പരാതി നൽകാൻ ശ്രമം നടത്തിയിരുന്നു. പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയെങ്കിലും പരാതി രജിസ്റ്റർ ചെയ്യാൻ പൊലീസ് തയാറായില്ല. പൊലീസുകാരുടെ ഭാഗത്തുനിന്നുണ്ടായ പിഴവിന് ഗൗസിന് ജീവൻ തന്നെ ബലിനൽകേണ്ടി വരികയായിരുന്നു. ഈ സംഭവത്തിൽ പരാതി രജിസ്റ്റർ ചെയ്യാൻ തയാറാകാതിരുന്ന പൊലീസ് ഉൾ​പ്പെടെ മുഴുവൻ കുറ്റക്കാർക്കെതിരെയും നടപടിയെടുക്കുമെന്ന് ഗൗസിന്റെ ബന്ധുക്കൾക്ക് പൊലീസ് കമീഷണർ ഉറപ്പുനൽകി. സംഭവത്തിൽ അന്വേഷണം കാര്യക്ഷമമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Hyderabad: Man stabbed to death, accused NRI wanted to marry his wife
Next Story