Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജസ്ഥാനിൽ 13കാരിയെ...

രാജസ്ഥാനിൽ 13കാരിയെ പിതാവ്​ ഏഴ്​ ലക്ഷം രൂപക്ക്​ വിറ്റു

text_fields
bookmark_border
girl-abuse
cancel

ജയ്​പൂർ: രാജസ്ഥാനിലെ ബാർമർ ജില്ലയിൽ 13 വയസുള്ള മകളെ പിതാവ്​ ഏഴ്​ ലക്ഷം രൂപക്ക്​ വിറ്റു. പെൺകുട്ടിയെ പൊലീസ്​ തി ങ്കളാഴ്​ച ഹൈദരാബാദിൽ നിന്ന്​ കണ്ടെത്തി. പെൺകുട്ടി നാല്​ മാസം ഗർഭിണിയാണ്​. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന്​ നടത്തിയ അന്വേഷണത്തിനൊടുവിൽ പിതാവിനേയും മറ്റ്​ രണ്ട്​ പേരെയും പൊലീസ്​ അറസ്​റ്റ്​ ചെയ്​തിരുന്നു.

പെൺകു ട്ടിയേയും രണ്ട്​ പ്രതികളേയും കണ്ടെത്തിയതായും പെൺകുട്ടിയെ അവളുടെ മാതാവിനെ ഏൽപിച്ചതായും പൊലീസ്​ വ്യക്തമാക്ക ി. ചൊവ്വാഴ്​ച​ ബാർമറിലെത്തിച്ച പെൺകുട്ടിയെ ശനിയാഴ്​ച ഹൈകോടതിയിൽ ഹാജരാക്കുമെന്ന്​ ബാർമർ പൊലീസ്​ സൂപ്രണ്ട്​ ശരത്​ ചൗധരി വ്യക്തമാക്കി.

കഴിഞ്ഞ ജൂൺ 30ന്​ ത​​െൻറ സഹോദര​​െൻറ മകളെ കാണാനില്ലെന്ന് കാണിച്ച്​ പെൺകുട്ടിയുടെ പിതൃസഹോദരൻ​ പരാതി നൽകിയതോടെയാണ്​ കേസിൽ അന്വേഷണം ആരംഭിക്കുന്നത്​. ജൂൺ 22ന്​ ഒരാൾ ത​​െൻറ സഹോദരനുമായി സംസാരിച്ച് പെൺകുട്ടിയുടെ വിവാഹം ഉറപ്പിച്ചിരുന്നെന്ന്​ പെൺകുട്ടിയുടെ പിതൃസഹോദരൻ പറഞ്ഞതായാണ്​ എഫ്​.ഐ.ആറിൽ.

വര​​െൻറ വീട്ടുകാരെ കാണാനായി സഹോദരൻ പെൺകുട്ടിയേയും ​െകാണ്ട്​ സിവാനയിലേക്ക്​ പോയിരുന്നു. എന്നാൽ തിരിച്ചു വന്നപ്പോൾ പെൺകുട്ടി ഒപ്പമുണ്ടായിരുന്നില്ല. ചോദിച്ചപ്പോൾ അവ​െള അവളുടെ അമ്മാവ​​െൻറ വീട്ടിൽ വിട്ടു​ എന്നായിരുന്നു മറുപടി. എന്നാൽ ജൂൺ 26ന്​ പെൺകുട്ടി അമ്മാവ​​െൻറ വീട്ടിൽ ഇല്ലെന്ന്​ കുടുംബം കണ്ടെത്തി. പെൺകുട്ടിയെ ചിലർ ചേർന്ന്​ തട്ടിക്കൊണ്ടു പോയെന്നായിരുന്നു പിന്നീട്​ പിതാവി​​െൻറ മറുപടി.

ജൂലൈ ആദ്യവാരത്തിൽ പൊലീസ്​ പെൺകുട്ടിയുടെ പിതാവ്​, പെൺക​ുട്ടിയെ പണം നൽകി വാങ്ങിയ മാലി, സാൻവ്​ല റാം ദസ്​പ എന്നിവരെ അറസ്​റ്റ്​ ചെയ്​തു. അതേസമയം, പൊലീസിന്​ പെൺകു​ട്ടിയെ കണ്ടെത്താൻ സാധിക്കാതെ വന്നതോടെ പെൺകുട്ടിയുടെ അമ്മാവൻ രാജസ്ഥാൻ ഹൈകോടതിയിൽ ഹേബിയസ്​ കോർപസ്​ രജിസ്​റ്റർ ചെയ്​തിരുന്നു. കേസിൽ വെള്ളിയാഴ്​ച കോടതി വാദം കേൾക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajasthansexual abusemalayalam newsindia newsGirl Abuse
News Summary - Man sold 13-yr-old daughter for Rs 7 lakh -india news
Next Story