ഹെലികോപ്ടര്‍ തകര്‍ത്തും വിമാനത്തിനു മുന്നില്‍ കുത്തിയിരുന്നും യുവാവിെൻറ വിളയാട്ടം
text_fieldsഭോപാല്‍: വിമാനത്താവളത്തിലെ എയര്‍ക്രാഫ്റ്റ് പാര്‍ക്കിങ് ബേയില്‍ അതിക്രമിച്ചു കയറി ഹെലികോപ്ടറിെൻറ നോസ് കോണിന് കേടുപാടു വരുത്തുകയും ടേക്ക് ഓഫിനു തയ്യാറെടുക്കുന്ന വിമാനത്തിനു മുന്നില്‍ കുത്തിയിരിക്കുകയും ചെയ്ത യ ുവാവിനെ സി.ഐ.എസ്.എഫ് പിടികൂടി പൊലീസിന് കൈമാറി.
ഭോപാലിലെ രാജാ ഭോജ് വിമാനത്താവളത്തിൽ ഞായറാഴ്ച വൈകീട്ടാണ് സംഭവം. ഭോപാല്‍ സ്വദേശിയായ യോഗേഷ് ത്രിപാഠി (20) ആണ് പിടിയിലായത്. പാര്‍ക്കിങ് ബേയില്‍ അതിക്രമിച്ചു കയറിയ യോഗേഷ് ആദ്യം രാധാ സ്വാമി സത്സംഗ് ബിയാസിെൻറ ഉടമസ്ഥതയിലുള്ള ഹെലികോപ്ടറിെൻറ നോസ് കോണിന് കേടുവരുത്തി.
തുടര്‍ന്ന് ടേക്ക് ഓഫിനു മുമ്പുള്ള എന്‍ജിന്‍ സ്പൂളിങ് നടത്തിക്കൊണ്ടിരുന്ന സ്‌പൈസ് ജെറ്റ് വിമാനത്തിനു മുന്നില്‍ കുത്തിയിരുന്നു. 46 പേരുമായി ഭോപാലില്‍നിന്ന് ഉദയ്പുറിലേക്ക് പുറപ്പെടാന്‍ ഒരുങ്ങുകയായിരുന്നു വിമാനം. യോഗേഷിെൻറ അതിക്രമം മൂലം ഒരു മണിക്കൂർ വൈകിയാണ് വിമാനം പുറപ്പെട്ടത്.
യുവാവിെൻറ അതിക്രമം അറിഞ്ഞെത്തിയ സി.ഐ.എസ്.എഫ് അംഗങ്ങള്‍ റൺവേയിലേക്ക് കടക്കും മുമ്പ് യോഗേഷിനെ പിടികൂടുകയായിരുന്നെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ലോകേഷ് സിൻഹ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
