യു.പിയിൽ വീണ്ടും പൊലീസ് ഏറ്റുമുട്ടൽ; ഒരാൾ കൊല്ലപ്പെട്ടു
text_fieldsമീററ്റ്: ഉത്തർപ്രദേശിൽ പൊലീസ് നടത്തിയ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു.ഒരു പൊലീസുകാരന് പരിക്കേറ്റു. ശനിയാഴ്ച രാത്രിയാണ് സംഭവം. 50,000 രൂപ ഇനാം പ്രഖ്യാപിച്ച സൂർജിത്ത് എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് യു.പി പൊലീസ് അറിയിച്ചു.
പ്രതി സ്ഥലത്തുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഇയാളെ പിന്തുടരുകയായിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് പ്രതി കൊല്ലപ്പെട്ടതെന്ന് മീററ്റ് പൊലീസ് സുപ്രണ്ട് മൻസിൽ സൈനി അറിയിച്ചു.
ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊന്ന കേസിലെ പ്രതിയാണ് സുർജിത്തെന്ന് പൊലീസ് പറഞ്ഞു. മറ്റൊരാളെ കൊല്ലാൻ ഇയാൾ ശ്രമം നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായതെന്നും പൊലീസ് വ്യക്തമാക്കി. 2016 മുതൽ ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് നടത്തുകയാണ്. കൊലപാതകത്തിന് പുറമേ തട്ടികൊണ്ടു പോകൽ, പിടിച്ചുപറി തുടങ്ങിയ കേസുകളും ഇയാൾക്കെതിരെ നിലവിലുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
