യുവാവിനെ പട്ടാപ്പകൽ വെടിവെച്ചുകൊന്നു
text_fieldsഅമേത്തി: ഉത്തർപ്രദേശിലെ അമേത്തിയിൽ ബൈക്കിലെത്തിയ സംഘം പട്ടാപ്പകൽ യുവാവിനെ വെടിവെച്ചുകൊന്നു. അൻസാറിെൻറ മകൻ അശ്ഫാഖാണ് കൊല്ലപ്പെട്ടത്. ശങ്കർഗഞ്ചിലെ മുൻ ഗ്രാമമുഖ്യൻ സതായിക്ക് പരിക്കേറ്റു.
ലഖ്നോ-വാരാണസി ദേശീയപാതയിൽ ജഗദീശ്പുർ മാർക്കറ്റിനു സമീപത്തെ ബാങ്കിനു മുന്നിലാണ് സംഭവം. നിരവധി തവണ ആകാശത്തേക്ക് വെടിയുതിർത്ത് അക്രമികൾ രക്ഷപ്പെട്ടു. ഭൂമിതർക്കവുമായി ബന്ധപ്പെട്ട് രണ്ടു സംഘങ്ങൾ തമ്മിലെ മുൻ വൈരാഗ്യമാണ് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘർഷാവസ്ഥയുള്ളതിനാൽ വ്യാപാരസ്ഥാപനങ്ങളും മറ്റും അടച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
