Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവതിയെ വെടിവെച്ച് കൊന്ന യുവാവ് സി.ഐ.എസ്.എഫ് വാഹനത്തിന് മുന്നിൽചാടി ജീവനൊടുക്കാൻ ശ്രമിച്ചു

text_fields
bookmark_border
യുവതിയെ വെടിവെച്ച് കൊന്ന യുവാവ് സി.ഐ.എസ്.എഫ് വാഹനത്തിന് മുന്നിൽചാടി
cancel
camera_alt

representational image

മുംബൈ: യുവതിയെ വെടിവെച്ച് കൊന്ന ശേഷം യുവാവ് സി.ഐ.എസ്.എഫ് (സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്) വാഹനത്തിന് മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെ പാൽഘർ ജില്ലയിലെ ബോയ്‌സർ ടൗണിലാണ് ഞെട്ടിക്കുന്ന സംഭവം. 'നേഹ എന്നാണ് കൊല്ലപ്പെട്ട സ്ത്രീയുടെ പേര്. പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ നിന്ന് ഇയാൾ സ്ത്രീക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ് നിലത്തു വീണ യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചു.

തുടർന്ന്, ഇയാൾ സി.ഐ.എസ്.എഫ് വാഹനത്തിന് മുന്നിലേക്ക് ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകത്തിന് പിന്നിലെ കാരണവും പ്രതിയും ഇരയും തമ്മിലുള്ള ബന്ധവും ഇതുവരെ കണ്ടെത്താനായിട്ടില്ല'- പൊലീസ് അറിയിച്ചു. ഐ.പി.സിയിലെ വിവിധ വകുപ്പുകളോടൊപ്പം ആയുധ നിയമപ്രകാരവും പൊലീസ് കേസെടുത്തു.

അതേസമയം, ഇൗ വർഷം മെയിൽ മുംബൈയിലെ ഡോംബിവ്‌ലിയിൽ നടന്ന സമാനമായ മറ്റൊരു സംഭവത്തിൽ ഒരാൾ തന്റെ മുൻ കാമുകിയെ കൊലപ്പെടുത്തിയ ശേഷം യുവതിയുടെ വസതിയിൽ ജീവനൊടുക്കിയിരുന്നു. മറ്റൊരു പുരുഷനുമായി യുവതിയുടെ കല്യാണം നിശ്ചയിച്ചത് വിവാഹിതനും രണ്ട് കുട്ടികളുമുള്ള പ്രതിയെ പ്രകോപിപ്പിച്ചു. അവസാനമായി ഒരു തവണ വീട്ടിൽ വന്ന് കാണണമെന്ന് അഭ്യർഥിച്ച ഇയാൾ യുവതിയെ കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today · 24 Sept
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Full Archives

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man shoots woman dead, jump before CISF vehicle to commit selfkill; motive unknown
Next Story