Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉത്തർപ്രദേശിൽ കടം...

ഉത്തർപ്രദേശിൽ കടം വീട്ടിയിട്ട് മുടി വെട്ടാമെന്ന് പറഞ്ഞ ബാർബറെ വെടിവെച്ച് കൊലപ്പെടുത്തി

text_fields
bookmark_border
barber dead
cancel

ബുലന്ദ്ശഹർ: മുടി വെട്ടാൻ വിസമ്മതിച്ച ബാർബറിനെ വെടിവെച്ച് കൊലപ്പെടുത്തിയയാൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിലാണ് സംഭവം. സംഭവത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച ശരീഫ്പുർ ബെയ്ൻസ്രോളി ഗ്രാമത്തിലാണ് സംഭവമുണ്ടായത്. സമീർ സ്ഥിരമായി ഇർഫാന്‍റെ കടയിൽ വന്നാണ് മുടിവെട്ടാറുള്ളത്. എന്നാൽ ബുധനാഴ്ച മുടിവെട്ടാനെത്തിയപ്പോൾ ഇതിന് മുൻപ് മുടി വെട്ടിയതിന് തരാനുള്ള പൈസ തരണമെന്ന് ഇർഫാൻ ആവശ്യപ്പെടുകയായിരുന്നു.

ഇതോടെ സമീർ തന്‍റെ ലൈസൻസുള്ള തോക്കുപയോഗിച്ച് ഇർഫാനെ വെടിവെച്ച് കൊല്ലുകയായിരുന്നു. നാല് പ്രതികളിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ സമീറിൻറെ സഹോദരന് കാൽ മുട്ടിന് പരിക്കേറ്റു.മറ്റ് പ്രതികളെ അന്വേഷിച്ചുവരികയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bulandshaharBarber Dead
News Summary - Man Shoots Barber Dead In UP Town For Refusing Him Haircut
Next Story