വളർത്തുനായെ ചൊല്ലി തർക്കം; യുവാവ് പങ്കാളിയുടെ മാതാവിനെ വെടിവെച്ചു
text_fieldsന്യൂഡൽഹി: വളർത്തുനായെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ഡൽഹിയിൽ യുവാവ് പങ്കാളിയുടെ മാതാവിന് നേരെ വെടിയുതിർത്തു. 40കാരി കാഞ്ജനാണ് വെടിയേറ്റത്. പ്രതി ആലോക് സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു.
വളർത്തുനായുമായി ബന്ധപ്പെട്ട് ദമ്പതികൾ തമ്മിലുണ്ടായ തർക്കത്തിൽ കാഞ്ജൻ ഇടപെട്ടതാണ് പ്രതിയേ പ്രകോപിതനാക്കിയതെന്ന് പൊലീസ് പറഞ്ഞു. വീട്ടിൽ നായെ വളർത്തുന്നതിനോട് ആലോകിന് തീരെ താൽപ്പര്യമില്ലായിരുന്നു. ഇക്കാര്യത്തിൽ ഇരുവരും തമ്മിൽ ഇടക്കിടെ തർക്കം ഉണ്ടാവാറുണ്ടായിരുന്നു.
ശനിയാഴ്ച വൈകീട്ടും ഇരുവരും തമ്മിൽ തർക്കമുണ്ടായി. അപ്പോൾ സ്ഥലത്തുണ്ടായിരുന്നു കാഞ്ജൻ അതിൽ ഇടപെട്ടു. ഇത് ഇഷ്ടപെടാതിരുന്ന ആലോക് കാഞ്ജന് നേരെ വെടിയുതിർക്കുകയായിരുന്നു. സ്ത്രീയുടെ ചുമലിലാണ് വെടിയേറ്റത്. കാഞ്ജനിന്‍റെ മകളും ആലോകും മാസങ്ങളായി ഒരുമിച്ചാണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

