മറെറാരു കമ്പനിയിൽ ഇന്റർവ്യൂവിന് പോകാൻ സ്ഥാപന മേധാവിക്ക് ലീവ് അപേക്ഷിച്ച് ജൂനിയർ ഓഫിസർ
text_fieldsഒരു ഉദ്യോഗാർഥി കമ്പനിമേധാവിക്ക് അയച്ച ലീവ് അപേക്ഷയാണ് ഇപ്പോൾ ഇന്റർനെററിലെ ചർച്ചാവിഷയങ്ങളിലൊന്ന്. യുവാവിന്റെ സത്യസന്ധതയാണ് ലീവ് അപേക്ഷയിൽ തെളിയുന്നതെന്നാണ് ആളുകൾ പ്രതികരിച്ചത്. ഇ-മെയിൽ അപേക്ഷയുടെ സ്ക്രീൻഷോട്ട് ട്വീറ്ററിൽ പങ്കുവെച്ചിരിക്കുകയാണ് കമ്പനി മേധാവിയായ സാഹിൽ.
''എന്റെ ജൂനിയേഴ്സ് വളരെ നല്ലവരാണ്. മറ്റൊരു കമ്പനിയിൽ ഇന്റർവ്യൂവിന് പോകാൻ എന്നോട് ലീവ് ചോദിച്ചിരിക്കുന്നു'' എന്നു പറഞ്ഞാണ് സാഹിൽ സ്ക്രീൻ ഷോട്ട് പങ്കുവെച്ചത്. നിരവധി പേർ ഇതിനു പ്രതികരണവുമായി എത്തിയിട്ടുണ്ട്. ജീവനക്കാരന്റെ സത്യസന്ധതയും നിഷ്കളങ്കതയുമാണ് ഇതിലൂടെ പ്രകടമായതെന്ന് ചിലർ പ്രതികരിച്ചു.
ഇത്തരത്തിൽ സത്യസന്ധതയോടെ പെരുമാറാൻ ജൂനിയർ ജീവനക്കാരെ പ്രേരിപ്പിക്കുന്നത് കമ്പനിയിലെ നല്ല തൊഴിൽ അന്തരീക്ഷമാണെന്നും ചിലർ കമന്റിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

