Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭാര്യയുടെ അറുത്തെടുത്ത...

ഭാര്യയുടെ അറുത്തെടുത്ത തലയുമായി യുവാവ്; പൊലീസ്​ പിടിക്കാനെത്തിയപ്പോൾ ദേശീയ ഗാനാലാപനം

text_fields
bookmark_border
ഭാര്യയുടെ അറുത്തെടുത്ത തലയുമായി യുവാവ്; പൊലീസ്​ പിടിക്കാനെത്തിയപ്പോൾ ദേശീയ ഗാനാലാപനം
cancel

ലക്​നോ: കുടുംബ വഴക്കിനെ തുടർന്ന്​ ഭാര്യയെ കൊന്ന്​ തലയറുത്ത്​ യുവാവ് പോലീസില്‍ കീഴടങ്ങി. ഉത്തര്‍പ്രദേശിലെ ബരാബങ്കിയിൽ ജഹാങ്കിരബാദ്​ പൊലീസ്​ സ്​റ്റേഷൻ പരിധിയിൽ​പ്പെട്ട ബഹാദൂർപുർ ​ഗ്രാമത്തിൽ ശനിയാഴ്​ചയാണ് സംഭവം.

30കാരനായ അഖിലേഷ് റാവത്താണ് ഭാര്യയെ കൊന്ന ശേഷം അറുത്തെടുത്ത തലയുമായി പൊലീസ്​ സ്​റ്റേഷനിലേക്ക്​ നടന്നുപോയത്​. പൊലീസ്​ പിടികൂടാനെത്തിയപ്പോൾ ദേശീയഗാനം ആലപിച്ച്​ തടസ്സപ്പെടുത്താൻ ശ്രമിച്ച ഇയാൾ ‘ഭാരത്​ മാതാ കീ ജയ്​’ എന്ന്​ മുദ്രാവാക്യവും മുഴക്കി. തുടർന്ന്​ മൽപ്പിടിത്തത്തിന്​ ശേഷമാണ്​ പൊലീസ്​ യുവതിയുടെ തല പിടിച്ചുവാങ്ങിയത്​.

ശനിയാഴ്ച ഉച്ചയ്ക്ക് അഖിലേഷും ഭാര്യയും തമ്മിലുണ്ടായ കുടുംബവഴക്കാണ്​ കൊലപാതകത്തിൽ കലാശിച്ചതെന്ന്​ എസ്​.പി അരവിന്ദ്​ ചതുർവേദി പറഞ്ഞു. തുടര്‍ന്ന് അറുത്തെടുത്ത തലയുമായി കീഴടങ്ങാൻ അയാൾ പൊലീസ്​ സ്​റ്റേഷനിലേക്ക്​ നടക്കുകയായിരുന്നു. ഇതുകണ്ട്​ ഭയചകിതരായ നാട്ടുകാർ വിവരമറിയിച്ചതനുസരിച്ചാണ്​​ പൊലീസ്​ എത്തിയത്​. കേസെടുത്തെന്നും കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും എസ്​.പി എസ്​.പി. അരവിന്ദ്​ ചതുർവേദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsmalayalam newsmurder news
News Summary - UP man severs wife's head, goes to police station, sings National Anthem -India news
Next Story