Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭാര്യയെ പരിചരിക്കാൻ സ്വയം വിരമിച്ചു; യാത്രയയപ്പ് പാർട്ടിക്കിടെ ഭാര്യ കുഴഞ്ഞുവീണു മരിച്ചു
text_fieldsbookmark_border
ന്യൂഡൽഹി: ഭാര്യയെ പരിചരിക്കാനായി സ്വയം വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ നടന്ന പാർട്ടിയിൽവെച്ച് ഭാര്യ കുഴഞ്ഞു വീണു മരിച്ചു. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവമുണ്ടായത്. രാജസ്ഥാനിലെ വെയർഹൗസിൽ മാനേജറായി ജോലി നോക്കിയിരുന്നു ദേവേന്ദ്ര സാൻഡലാണ് ഭാര്യ ദീപികയെ പരിചരിക്കുന്നതിനായി സ്വയം വിരമിക്കൽ പ്രഖ്യാപിച്ചത്.
ദേവേന്ദ്ര സാൻഡലിനായി ജീവനക്കാർ പാർട്ടി ഒരുക്കിയിരുന്നു. പാർട്ടിയിൽവെച്ച് സാൻഡലിന് ബൊക്കെ സമ്മാനിച്ചു. ഇതിനിടെ ദേവേന്ദ്ര സാൻഡലിന്റെ സഹപ്രവർത്തകരോട് ചിരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്ന ദീപിക കുഴഞ്ഞു വീഴുകയായിരുന്നു.
ചെയറിൽ നിന്നും കുഴഞ്ഞു വീണ അവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡിസംബർ 24നാണ് സംഭവമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

