കോളജ് ക്ലാസ്മുറിയിൽ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു; പ്രതി പിടിയിൽ
text_fieldsകോളജിലെ ഒഴിഞ്ഞ ക്ലാസ് മുറിയിൽ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായി. ജൽപായ്ഗുഡി കൂച്ച് ബിഹാറിലെ തുഫംഗഞ്ചിലെ ബംഗാൾ കോളജിലാണ് സംഭവം. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയെയാണ് ബലാത്സംഗത്തിന് ഇരയാക്കിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ശനിയാഴ്ച വൈകുന്നേരം പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
നവംബർ 30ന് കോളജ് പരിസരത്ത് കടന്ന ഒരാൾ തന്നെ ബലമായി ഒഴിഞ്ഞ മുറിയിലേക്ക് എടുത്തുകൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കി എന്നാണ് പെൺകുട്ടിയുടെ പരാതി. ഇതിന് ശേഷം ഇയാൾ അവിടെനിന്നും രക്ഷപ്പെട്ടതായും പറയുന്നു. അവശനിലയിൽ വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോഴും ചികിത്സയിലാണ്. കുടുംബം ആദ്യം പരാതി നൽകാൻ മടിച്ചെങ്കിലും ഒടുവിൽ വെള്ളിയാഴ്ച പൊലീസിനെ സമീപിക്കുകയായിരുന്നു. സുരക്ഷാ വീഴ്ച സംഭവിച്ചതായി കോളജ് പ്രിൻസിപ്പൽ സമ്മതിച്ചു. പ്രതിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

