ഷാജഹാൻപുർ: ബലാത്സംഗ ശ്രമം ചെറുത്ത പെൺകുട്ടിയെ യുവാവ് കെട്ടിടത്തിെൻറ മുകളിൽ നിന്നും തള്ളി താഴെയിട്ടു. യു.പിയിലെ ഷാജഹാൻപൂരിലായിരുന്നു ക്രൂരമായ സംഭവം അരങ്ങേറിയത്. യുവതിയെ കീഴ്പെടുത്താൻ പരമാവധി ശ്രമിച്ച യുവാവിന് അത് സാധിക്കാെത വന്നപ്പോഴായിരുന്നു കെട്ടിടത്തിന് മുകളിൽ നിന്നും തള്ളിയിട്ടത്.
യുവാവ് പെൺകുട്ടിയെ മുമ്പും ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നതായി പെൺകുട്ടിയുടെ അമ്മ പറഞ്ഞു. പോക്സോ നിയമ പ്രകാരം യുവാവിനെതിെര കേസെടുത്തിട്ടുണ്ട്. ഇതുവരെ അറസ്റ്റ് ഒന്നും രേഖപ്പെടുത്തിയിട്ടില്ല.