Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightക്ഷേത്രങ്ങൾക്ക്​...

ക്ഷേത്രങ്ങൾക്ക്​ മുമ്പിൽ മാംസംവെച്ചയാൾ അറസ്​റ്റിൽ​ ; പ്രതിക്ക്​ മാനസികാസ്വാസ്ഥ്യമെന്ന്​ പൊലീസ്​

text_fields
bookmark_border
ക്ഷേത്രങ്ങൾക്ക്​ മുമ്പിൽ മാംസംവെച്ചയാൾ അറസ്​റ്റിൽ​ ; പ്രതിക്ക്​ മാനസികാസ്വാസ്ഥ്യമെന്ന്​ പൊലീസ്​
cancel

കോയമ്പത്തൂർ: നഗരത്തിലെ വൈശ്യാൾ വീഥിയിലെ വേണുഗോപാൽ കൃഷ്​ണസാമി ക്ഷേത്രം, ശ്രീ രാഗവേന്ദ്ര ക്ഷേത്രം എന്നിവിടങ്ങളിൽ മാംസം നിറച്ച  പ്ലാസ്​റ്റിക്​ ബാഗ്​ വെച്ച പ്രതിയെ അറസ്​റ്റ്​ ചെയ്​തു. കോയമ്പത്തൂർ കൗണ്ടംപാളയം വൃന്ദാവൻ നഗർ രാംപ്രകാശാണ് (48)​ പ്രതി. 

ക്ഷേത്രഗോപുര നടയിൽ ഇറച്ചി കണ്ടെത്തിയതിനെ തുടർന്ന്​ ബി.ജെ.പി-ഹിന്ദുമുന്നണി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. തുടർന്ന്​ ബിഗ്​ബസാർ പൊലീസ്​ നടത്തിയ അന്വേഷണത്തിലാണ്​ പ്രതിയെ കസ്​റ്റഡിയിലെടുത്തത്​. 

പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതായും പൊലീസ്​ അറിയിച്ചു. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പൊലീസിന് പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ക്ഷേത്രങ്ങള്‍ക്ക് സമീപം ബൈക്കിലെത്തിയ ഇയാളെ വാഹന രജിസ്‌ട്രേഷന്‍ നമ്പറി​​െൻറ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിലാണ്​ കണ്ടെത്തിയതെന്ന് കമീഷണര്‍ വ്യക്തമാക്കി. ഏതെങ്കിലും ജാതിമത സംഘടനകളിൽപെട്ടയാളല്ലെന്നും മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായുമാണ്​ പൊലീസ്​ വിശദീകരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsTamil Nadu
News Summary - Man places meat in front of Coimbatore temples malayalam news
Next Story