Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2018 11:37 AM GMT Updated On
date_range 2019-04-14T10:59:59+05:30യു.പി നിയമസഭക്ക് മുന്നിലെ റോഡിൽ നമസ്കാരം; ഒരാൾ അറസ്റ്റിൽ
text_fieldsലഖ്നോ: യു.പി നിയമസഭക്ക് മുന്നിലെ തിരക്കേറിയ റോഡിൽ നമസ്കരിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകീട്ടാണ് യു.പി നിയമസഭക്ക് മുന്നിൽ റഫീഖ് അഹമ്മദ് എന്നയാളാണ് റോഡിന് നടുവിൽ നമസ്കരിച്ചത്. ഈ സമയം, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമസഭയിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തിരിക്കുകയായിരുന്നു.
അറസ്റ്റിലായ റഫീഖിനെതിരെ കലാപം ഉണ്ടാക്കാൻ ശ്രമിച്ചുവെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മുദ്രവാക്യങ്ങൾ വിളിച്ച് അരയിൽ കത്തിയുമായാണ് ഇയാൾ നമസ്കരിച്ചതെന്നും പൊലീസ് അറിയിച്ചു
ഈ സമയം റോഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാെര സസ്പെൻഡ് ചെയ്തിട്ടുണ്ട്. റഫീഖിനെ തടയുന്നതിൽ വീഴ്ച വരുത്തിയതിനാണ് ഇവരെ സസ്പെൻഡ് ചെയ്തത്.
Next Story