തന്‍റെ സുഹൃത്തുമായി ഭാര്യക്ക് ബന്ധം; ഇരുവരെയും കുത്തിക്കൊന്ന് യുവാവ്
text_fieldsന്യൂഡൽഹി: 30കാരിയായ ഭാര്യയെയും കാമുകനെയും കൊന്ന കുറ്റത്തിന് യുവാവിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന് ആറു മണിക്കൂറിനകമാണ് ഇരട്ടക്കൊലപാതകം പൊലീസ് തെളിയിച്ചതെന്ന് ഡൽഹി പൊലീസ് അവകാശപ്പെട്ടു.
സഫ്ദർജങ് ആശുപത്രിയുടെ രണ്ടാം നമ്പർ ഗേറ്റിന് മുന്നിൽ ഗുരുതര പരിക്കുകളോടെ രക്തത്തിൽ കുളിച്ച് യുവതിയും യുവാവും കിടക്കുന്നതായി ഡിസംബർ 30ന് വിവരം ലഭിക്കുകയായിരുന്നു. ഇവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. യുവതിക്ക് മുഖത്ത് വലിയ മുറിവുണ്ടായിരുന്നു.
അഞ്ച് സംഘമായാണ് പൊലീസ് പ്രതിയെ തേടിയിറങ്ങിയത്. ഒന്നര വർഷം മുമ്പാണ് ഗാന്ധർവ് എന്ന സണ്ണിയുമായി യുവതിയുടെ വിവാഹം നടന്നത്. നോയിഡയിലെ ആശുപത്രിയിലായിരുന്നു ഇരുവർക്കും ജോലി. ഇതിനിടെ ഭർത്താവിന്‍റെ ബാല്യകാല സുഹൃത്തായ സാഗർ എന്നയാളുമായി യുവതി ബന്ധം തുടങ്ങുകയായിരുന്നു -പൊലീസ് പറഞ്ഞു.
ബന്ധം കണ്ടെത്തിയ യുവാവ് പലതവണ ഇരുവർക്കും മുന്നറിയിപ്പ് നൽകി. ഇതെല്ലാം അവഗണിച്ചതോടെ യുവാവ് ഇരുവരെയും കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്നും പൊലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

