മലയാളി യുവാവ് പുണെയിൽ കോവിഡ് ബാധിച്ച് മരിച്ചു
text_fieldsമാനന്തവാടി: മലയാളി യുവാവ് മഹാരാഷട്രയിലെ പുണെയിൽ കോവിഡ് ബാധിച്ച് മരിച്ചു. കണിയാരം പാലാകുളി തോമ്പ്രക്കുടി ബാലസുബ്രഹ്മണ്യന്‍ കാർത്ത്യായനി ദമ്പതികളുടെ മകൻ ടി.ബി. പ്രസാദ് (39) ആണ് മരിച്ചത്. പുണെയില്‍ സ്വകാര്യ കമ്പനി നടത്തിവരുകയായിരുന്നു. രണ്ടാഴ്ച മുമ്പ് കോവിഡ് 19 സ്ഥിരീകരിച്ച പ്രസാദ് ചികിത്സയില്‍ കഴിഞ്ഞു വരികയായിരുന്നു.
കഴിഞ്ഞ ആഴ്ച്ച മുതല്‍ പ്രസാദിെൻറ ആരോഗ്യനില ഗുരുതരാവസ്ഥയിലാകുകയും വെൻറിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇന്നലെ അര്‍ധരാത്രിയോടെ മരിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ സന്ധ്യയും കോവിഡ് രോഗബാധിത ആയിരുന്നുവെങ്കിലും രോഗമുക്തി നേടി.
ഏക മകന്‍ നന്ദകിഷനെ നേരത്തേ തന്നെ നാട്ടിലേക്ക് എത്തിച്ചിരുന്നതിനാല്‍ കുട്ടി ഇവിടെ ബന്ധുക്കളുടെ കൂടെയാണുള്ളത്. സംസ്‌കാരം പുണെയില്‍ തന്നെ നടത്തുമെന്നാണ് ബന്ധുകളില്‍ നിന്ന് ലഭിക്കുന്ന വിവരം. 23 വര്‍ഷമായി പ്രസാദ് പുണെയില്‍ താമസിച്ചു വരികയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
