
യു.പിയിൽ മോഷ്ടാവെന്നാരോപിച്ച് യുവാവിനെ കെട്ടിയിട്ട് മർദിച്ചു കൊന്നു
text_fieldsബറേലി: യു.പിയിെല ബറേലിയിൽ മോഷ്ടാവെന്നാരോപിച്ച് യുവാവിനെ ആൾക്കൂട്ടം മരത്തിൽ കെട്ടിയിട്ട് മർദിച്ചു െകാന്നു. 30കാരനായ വാജിദ് ആണ് ദാരുണമായി മരിച്ചത്. പൊലീസുകാരെൻറ മകൻ അടക്കമുള്ള ആളുകൾ ചേർന്ന് മർദിച്ച് അവശനാക്കിയശേഷം വാജിദിനെ പൊലീസിൽ ഏൽപിച്ചു. എന്നാൽ, യുവാവിെൻറ സ്ഥിതി ഗുരുതരമാണെന്നു കണ്ട് പൊലീസ് വിട്ടയച്ചു.
വീട്ടിലെത്തിയപ്പോഴേക്കും മരിക്കുകയായിരുന്നു. സംഭവത്തിൽ രണ്ടുപേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. വാജിദിെൻറ സഹോദരൻ നസീർ നൽകിയ പരാതിയിൽ 10 പേർക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു. ഇവിടത്തെ നൽകൂബ് കോളനിയിൽ കൈയിൽ ഫാനിെൻറ മോേട്ടാറുമായി മദ്യലഹരിയിൽ കണ്ട യുവാവിനെ വാച്ച്മാൻ പിടികൂടുകയായിരുന്നുവെന്നാണ് ബറേലി പൊലീസ് സൂപ്രണ്ട് സൻസാർ സിങ് പറഞ്ഞത്.
തലക്കേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. യുവാവിെൻറ മരണത്തിൽ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
