സംശയകരമായ സാഹചര്യത്തിൽ കണ്ടയാളെ തല്ലിക്കൊന്നു
text_fieldsഅലിപുർദ്വാർ: പശ്ചിമ ബംഗാളിലെ അലിപുർദ്വാർ ജില്ലയിൽ കുട്ടിക്കടത്തുകാരനെന്ന് ആ രോപിച്ച് ആൾക്കൂട്ടം ഒരാളെ തല്ലിക്കൊന്നു. ഞായറാഴ്ച വൈകീട്ട് തസതിയിലെ തേയിലത്തേ ാട്ടത്തിലാണ് സംഭവം. സംശയകരമായ സാഹചര്യത്തിൽ കണ്ട ഇയാളെ പ്രദേശവാസികൾ ആക്രമിക് കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
250 ഓളം പേർ ചേർന്നാണ് മർദനം അഴിച്ചുവിട്ടത്. ആൾക്കൂട്ടത്തിൽനിന്നും രക്ഷെപ്പടുത്തുേമ്പാൾ ഇയാൾ ഗുരുതരാവസ്ഥയിൽ ആയിരുന്നു. തുടർന്ന് അടുത്തുള്ള ആശുപത്രിയിൽ മരണം സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ 17 പേർക്കെതിരെ പൊലീസ് കേസ് എടുത്തു.
കൂടുതൽ അന്വേഷണം നടത്തിവരുകയാണെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് നാഗേന്ദ്ര ത്രിപാഠി പറഞ്ഞു. കുട്ടികളെ മോഷ്ടിക്കുന്നവർ എന്ന് ആരോപിച്ച് ജില്ലയിൽ വ്യത്യസ്ത സംഭവങ്ങളിലായി രണ്ടു പേരെ ആൾക്കൂട്ടം ആക്രമിച്ച സംഭവം നടന്ന് ഒരാഴ്ചമാത്രം പിന്നിടവെയാണ് പുതിയ കൊല നടന്നത്.
