Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൊലീസ്​ മർദിച്ചു​,​...

പൊലീസ്​ മർദിച്ചു​,​ ദേശീയ ഗാനം പാടിപ്പിച്ചു; അരുംകൊലക്കിരയായി യുവാവ്​ -Video

text_fields
bookmark_border
പൊലീസ്​ മർദിച്ചു​,​ ദേശീയ ഗാനം  പാടിപ്പിച്ചു; അരുംകൊലക്കിരയായി യുവാവ്​ -Video
cancel

ന്യൂഡൽഹി: വടക്ക്​കിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിനിടെ മർദനമേൽക്കുകയും പൊലീസ്​ ദേശീയഗാനം പാടിപ്പിക്കുകയും ചെയ്​ത യുവാവ്​ മരിച്ചു. കർദംപുരി സ്വദേശിയായ ഫൈസാൻ (24) ​ മരിച്ചത്.​ കലാപത്തിനിടെ മർദനത്തിനിരയായി അവശരായ യുവാക് കളോട്​ പൊലീസ്​ ദേശീയഗാനം പാടാൻ പറയുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്ത്​ വന്നിരുന്നു.

ഗുരുതര പരിക്കുകളോടെ ജി.ടി.ബി ആശുപത്രിയിൽ പ്രവേശിപ്പിക് കപ്പെട്ട ഫൈസാൻ വ്യാഴാഴ്​ചയാണ്​ മരണപ്പെട്ടത്​. ഇയാൾക്കൊപ്പം മറ്റൊരു യുവാവ്​ അവശനായി കിടക്കുന്നതും പ്രചരി ക്കുന്ന വീഡിയോയിലുണ്ട്​. പൊലീസ്​ നോക്കി നിൽക്കെയാണ്​ യുവാക്കൾ ക്രൂരമായി ആക്രമിക്ക​െപ്പട്ടത്​.

മർദനത്തിനിരയായി അവശനായ ഫൈസാനെ പൊലീസുകാർ ദേശീയഗാനം പാടിപ്പിക്കുന്ന ദൃശ്യം ആൾട്ട്​ ന്യൂസാണ്​ പുറത്തുവിട്ടത്​. ​ഒരു സംഘം പൊലീസുകാർ അക്രമികൾക്ക്​ ചുറ്റും നിൽക്കുന്നതും വിഡിയോയിൽ കാണാം. പൊലീസുകാർ യുവാക്കളുടെ മുഖത്തേക്ക്​ ലാത്തി ചൂണ്ടി ‘നന്നായി പാടൂ’ എന്ന്​ ആക്രോശിക്കുകയും ചെയ്യുന്നുണ്ട്​.

ആൾക്കൂട്ട ആക്രമണത്തിന്​ ഇരയായ ഇവരെ പൊലീസ്​ കസ്​റ്റഡിയിലെടുക്കുകയും സ്​റ്റേഷനിലെത്തിച്ച്​ മർദിക്കുകയും ചെയ്​തതായി ഫൈസാ​​​െൻറ ബന്ധുക്കൾ പറഞ്ഞു. ജ്യോതി കോളനി പൊലീസ്​ സ്​റ്റേഷനിലാണ്​ ഇവരെ എത്തിച്ചിരുന്നത്​. ഇരുമ്പ്​ ദണ്ഡുകൾ കൊണ്ടാണ്​ അവരെ മർദിച്ചത്​. ഫൈസാ​​​െൻറ രണ്ട്​ കാലുകളും ഒടിഞ്ഞിരുന്നു. ശരീരം മുഴുവൻ അടികൊണ്ട്​ രക്തം കല്ലിച്ച്​ കറുപ്പുനിറമായിരുന്നുവെന്നും ഫൈസാ​​​െൻറ മാതാവ്​ പറഞ്ഞു.

ഫൈസാനെ ആൾക്കൂട്ടം മർദിച്ചുവെന്നും പൊലീസ്​ കസ്​റ്റഡിയിലെടുത്തുവെന്നും അറിഞ്ഞ്​ സ്​റ്റേഷനിലെത്തിയെങ്കിലും മാതാവിനെ കാണാനോ പറഞ്ഞുവിടാനോ പൊലീസ്​ തയാറായില്ല. പുലർച്ചെ ഒരു മണിവരെ താൻ പൊലീസ്​ സ്​റ്റേഷ​​​െൻറ പുറത്ത്​ കാത്തുനിന്നു. രാവിലെ മറ്റ്​ രണ്ട്​ പേരെ ഒപ്പം കൂട്ടി സ്​റ്റേഷനിലെത്തി. എന്നാൽ എല്ലാവരെയും കസ്​റ്റഡിയിലെടുത്ത്​ ലോക്കപ്പിലടക്കുമെന്നാണ്​ പൊലീസ്​ പറഞ്ഞത്​. അന്ന്​ രാത്രി 11 മണിയോടെ പൊലീസ്​ സ്​റ്റേഷനിൽ നിന്നും വിളിച്ചു. അപ്പോഴേക്കും അവൻ മരിക്കാറായിരുന്നു. ​ൈഫസാനെ നേരിട്ട്​ കർദംപൂരിലെ ക്ലിനിക്കിൽ പ്രവേശിപ്പിക്കുകയായിരുന്നു എന്നും മാതാവ്​ പറഞ്ഞു.

ക്ലീനിക്കിലെത്തിക്കു​േമ്പാൾ ഫൈസാ​​​െൻറ രക്തസമ്മർദ്ദവും പൾസും താഴ്​ന്നനിലയിലായിരുന്നുവെന്നും ആന്തരകാവയവങ്ങൾക്ക്​ പരിക്കേറ്റിരുന്നുവെന്നും ഡോക്​ടർ ഖാലഖ്​ അഹമ്മദ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national anthemindia newslynchingDelhi violenceDelhi Road
News Summary - Man Lying On Delhi Road, Forced To Sing National Anthem , Dies - India news
Next Story