യു. പിയിൽ പട്ടാപ്പകൽ കലക്ഷൻ ഏജന്‍റിനെ ആക്രമിച്ച് ഏഴ് ലക്ഷം രൂപ കൊള്ളയടിച്ചു
text_fieldsഉത്തർപ്രദേശിലെ നോയിഡയിൽ പട്ടാപ്പകൽ കലക്ഷൻ ഏജന്‍റിനെ ആക്രമിച്ച് അഞ്ചംഗ സംഘം ഏഴ് ലക്ഷം രൂപ കൊള്ളയടിച്ചു. ഗാസിയാബാദ് സ്വദേശിയായ പ്രമോദ്കുമാർ സാഹ്നി എന്നയാളുടെ പക്കൽ നിന്നാണ് പണം കവർന്നത്. സെക്ടർ 113 പൊലീസ് സ്റ്റേഷൻ പരിധിയിൽ മഹാഗുൺ മെസ്സാരിയ സൊെെസറ്റിക്ക് മുന്നിൽ തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. െെബക്കിൽ ഇരിക്കുകയായിരുന്ന പ്രമോദ് കുമാറിനെ മറ്റൊരു െെബക്കിലെത്തിയ മൂവർ സംഘം ഇടിച്ചു വീഴ്ത്തി.
തുടർന്ന് രണ്ടുപേർ കൂടി ഇവരോടൊപ്പം ചേർന്നു. പ്രമോദ് കുമാറിനെ അക്രമിച്ച് കീഴ്പ്പെടുത്തിയ ശേഷം പണമടങ്ങുന്ന ബാഗുമായി അഞ്ച്പേരും കടന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമീപത്തെ സി.സി ടി.വി കാമറയിൽ വ്യക്തമാണെന്നും ബാഗിൽ 6.8 ലക്ഷം രൂപ ഉണ്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു. വിവിധ കടകളിൽ നിന്നും പ്രമോദ്കുമാർ ശേഖരിച്ച പണമായിരുന്നു ഇത്. കേസിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും നോയിഡ ഡെപ്യൂട്ടി കമ്മീഷ്ണർ രാജേഷ് .എസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

