Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപന്നീർസെൽവത്തെ...

പന്നീർസെൽവത്തെ സ്വീകരിക്കാൻ എത്തിയ  അണ്ണാഡി.എം.കെക്കാരൻ കത്തിയുമായി പിടിയിൽ 

text_fields
bookmark_border
പന്നീർസെൽവത്തെ സ്വീകരിക്കാൻ എത്തിയ  അണ്ണാഡി.എം.കെക്കാരൻ കത്തിയുമായി പിടിയിൽ 
cancel

ചെ​ന്നൈ: മു​ൻ മു​ഖ്യ​മ​ന്ത്രി ഒ. ​പ​ന്നീ​ർ​സെ​ൽ​വ​ത്തെ സ്വീ​ക​രി​ക്കാ​ൻ തി​രു​ച്ചി​റ​പ്പ​ള്ളി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ അ​ണ്ണാ​ഡി.​എം.​കെ പ്ര​വ​ർ​ത്ത​ക​െ​ന ക​ത്തി​യു​മാ​യി സു​ര​ക്ഷാ​സേ​ന പി​ടി​കൂ​ടി. തി​രു​ച്ചി​റ​പ്പ​ള്ളി ടി.​വി.​എ​സ്​ ടോ​ൾ ഗേ​റ്റ്​ പ​രി​ധി​യി​​ൽ സോ​ളൈ​രാ​ജ​നാ​ണ​്( 50) ക​സ്​​റ്റ​ഡി​യി​ലാ​യ​ത്​.  ചെ​ന്നൈ​യി​ൽ നി​ന്നു​ള്ള വി​മാ​ന​ത്തി​ൽ  ഞാ​യ​റാ​ഴ്​​ച രാ​വി​ലെ 11.30 നാ​ണ്​ പ​ന്നീ​ർ​സെ​ൽ​വം തി​രു​ച്ചി​റ​പ്പ​ള്ളി​യി​ൽ ഇ​റ​ങ്ങി​യ​ത്. 

വി.​െ​എ.​പി വാ​തി​ലി​ലൂ​ടെ പു​റ​ത്തേ​ക്ക്​ ക​ട​ക്ക​വെ സ്വീ​ക​രി​ക്കാ​നാ​യി നി​ര​വ​ധി പാ​ർ​ട്ടി​പ്ര​വ​ർ​ത്ത​ക​ർ അ​ടു​ത്തു​കൂ​ടി. പ​ന്നീ​​ർ​സെ​ൽ​വ​ത്തി​ന​ടു​ത്തേ​ക്ക്​ നീ​ങ്ങു​ന്ന​തി​നി​ടെ തി​ര​ക്കി​നി​ട​യി​ൽെ​പ​ട്ട സോ​ളൈ​രാ​ജ​​െൻറ പ​ക്ക​ൽ നി​ന്ന്​ ക​ത്തി നി​ല​ത്തു​വീ​ഴു​ന്ന​ത്​ ക​ണ്ട സി.​െ​എ.​എ​സ്.​എ​ഫ്​ ഭ​ട​നാ​ണ്​ ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. സ്വ​യ​ര​ക്ഷ​ക്ക്​ ആ​യു​ധം​ക​രു​തി​യ​താ​ണെ​ന്നാ​ണ്​ ഇ​യാ​ൾ വി​മാ​ന​ത്താ​വ​ള പൊ​ലീ​സി​നു​ന​ൽ​കി​യ മൊ​ഴി. എ​ന്നാ​ൽ,  പ​ന്നീ​ർ​സെ​ൽ​വ​ത്തെ ആ​ക്ര​മി​ക്കു​ക​യാ​​യി​രു​ന്നോ ഉ​ദ്ദേ​ശ്യ​െ​മ​ന്ന സം​ശ​യ​ത്തി​ൽ പൊ​ലീ​സ്​ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്​​തു വ​രു​ന്നു. അ​ണ്ണാ​ഡി.​എം.​കെ വി​മ​ത​രാ​യ പു​ര​ട്​​ച്ചി ത​ൈ​ല​വി അ​മ്മാ വി​ഭാ​ഗം നേ​താ​വാ​യ പ​ന്നീ​ർ​​സെ​ൽ​വം വി​രു​തു​ന​ഗ​റി​ൽ പാ​ർ​ട്ടി​യോ​ഗ​ത്തി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ എ​ത്തി​യ​താ​ണ്. 

അ​തേ​സ​മ​യം പ​ന്നീ​ർ​സെ​ൽ​വം യാ​ത്ര ​െച​യ്​​ത വി​മാ​ന​ത്തി​ൽ അ​മ്മാ, ദി​ന​ക​ര​ൻ വി​ഭാ​ഗ​ത്തി​ലെ നേ​താ​ക്ക​ളും ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​രു​മാ​യി പ​ന്നീ​ർ​സെ​ൽ​വം വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ൽ​പ​നേ​രം ച​ർ​ച്ച ന​ട​ത്തി. എ​ന്നാ​ൽ, പാ​ർ​ട്ടി​ക്കാ​ര്യ​ങ്ങ​ൾ സം​സാ​രി​ച്ചി​ല്ലെ​ന്നും യാ​ദൃ​ച്ഛി​ക​മാ​യി  ക​ണ്ടു​മു​ട്ടി​യ​താ​ണെ​ന്നും പ​ന്നീ​​ർ​സെ​ൽ​വം പി​ന്നീ​ട്​ വ്യ​ക്​​ത​മാ​ക്കി. 
ഭ​ര​ണ​ക​ക്ഷി​യി​ലെ പ്ര​മു​ഖ​നും ആ​രോ​ഗ്യ​മ​ന്ത്രി​യു​മാ​യ ഡോ.​സി. വി​ജ​യ​ഭാ​സ്​​ക​ർ, ദി​ന​ക​ര​ൻ​പ​ക്ഷ​ത്തെ സെ​ന്തി​ൽ ബാ​ലാ​ജി എം.​എ​ൽ.​എ എ​ന്നി​വ​രാ​ണ്​ പ​ന്നീ​ർ​സെ​ൽ​വം യാ​ത്ര​ചെ​യ്​​ത വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aiadmkTamil NaduO Panneerselvammalayalam newsknife
News Summary - Man with knife causes flutter as O Panneerselvam arrives
Next Story