Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവതിയെ കാമുകൻ സ്‌പാനർ ഉപയോഗിച്ച് ക്രൂരമായി കുത്തി കൊലപ്പെടുത്തി; ജനം കാഴ്ചക്കാരായി നിന്ന വീഡിയോ വൈറൽ

text_fields
bookmark_border
യുവതിയെ കാമുകൻ സ്‌പാനർ ഉപയോഗിച്ച് ക്രൂരമായി കുത്തി കൊലപ്പെടുത്തി; ജനം കാഴ്ചക്കാരായി നിന്ന വീഡിയോ വൈറൽ
cancel
camera_alt

വഴിയാത്രക്കാരൻ പിടിച്ചെടുത്ത ദ‍ൃശ‍്യങ്ങൾ 

വസായ്: ചിഞ്ച്പാഡയിൽ യുവതിയെ കാമുകൻ സ്‌പാനർ ഉപയോഗിച്ച് ക്രൂരമായി കൊലപ്പെടുത്തി. 20 വയസ്സുള്ള ആരതി എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. റോഡിന് നടുവിൽ വെച്ച് രോഹിത് യാദവ് എന്ന 29 കാരനായ അക്രമി യുവതിയുടെ തലയിലും നെഞ്ചിലും തുടരെ തുടരെ കുത്തുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ ആരതി മരണപ്പെട്ടു. രണ്ട് വർഷത്തെ പ്രണയ ബന്ധത്തിന് ശേഷം അടുത്തിടെ ഉണ്ടായ വേർപിരിയലാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. കാഴ്ചക്കാരായി നിരവധി പേർ എത്തിയിട്ടും ആരും ആക്രമണം തടയാൻ തുനിഞ്ഞില്ല. അനക്കമില്ലാതെ റോഡിൽ വീണുകിടന്ന യുവതിയെ അക്രമി ക്രൂരമായി ആക്രമിക്കുന്നതിന്‍റെ വീഡിയോ ദ‍ൃശ‍്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. രക്തത്തിൽ കുളിച്ചുകിടക്കുന്ന യുവതിയെ സഹായിക്കാൻ യാതൊരു ശ്രമവും നടത്താതെ വാഹനമോടിക്കുന്നവരുൾപ്പെടെ കടന്നുപോകുന്നത് ദ‍ൃശ‍്യങ്ങളിൽ വ്യക്തമാണ്. പ്രണയം നിരസിച്ചതിനെ തുടർന്നുണ്ടായ ക്രൂരതയിൽ കാഴ്ചക്കാരായി നിന്നവർക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ വൻ വിമർശനമാണുള്ളത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Man Kills Woman in public road
Next Story