Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭാര്യയേയും പ്രായപൂർത്തിയാകാത്ത മൂന്ന് പെൺമക്കളെയും കൊലപ്പെടുത്തി പിതാവ്

text_fields
bookmark_border
crime
cancel
camera_alt

പ്രതീകാത്മക ചിത്രം

പട്ന: ഭാര്യയേയും പ്രായപൂർത്തിയാകാത്ത മൂന്ന് പെൺമക്കളെയും കൊലപ്പെടുത്തി പിതാവ്. രേഷ്മ കാതൂൻ (40), മക്കളായ അർബുൻ കാതൂൻ (15), ഷഹ്സാദി കാതൂൻ (10), ഷാബ് രുൺ കാതൂൻ (12) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ഇദു അൻസാരി ഒളിവിലാണ്.

വെള്ളിയാഴ്ച ബിഹാറിലെ ചമ്പാരൻ ജില്ലയിലായിരുന്നു സംഭവം. നേരത്തെ മകളെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായിരുന്നു ഇയാൾ. വെള്ളിയാഴ്ച വീട്ടിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു രേഷമയുടെയും മക്കളുടെയും മൃതദേഹം കണ്ടെത്തിയത്. പ്രതിയായ ഇദു അൻസാരിയുടെ രണ്ടാം ഭാര്യയാണ് രേഷ്മ. ഇരുവർക്കും അഞ്ച് പെൺമക്കളായിരുന്നു ഉണ്ടായിരുന്നത്. ഇവരുടെ മൂത്ത മകൾ വിവാഹിതയാണ്. രണ്ടാമത്തെ മകളെ ട്രെയിനിൽ നിന്നും ഇയാൾ വർഷഹ്ങൾക്ക് മുമ്പ് തള്ളിയിട്ട് കൊലപ്പെടുത്തുകയുമായിരുന്നു.

അതേസമയം സംഭവത്തിൽ രേഷ്മയുടെയും കുട്ടികളുടെയും മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി കൈമാറി. പ്രതിക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Man kills wife, three minor daughters in Bihar
Next Story