ഭാര്യയെ കുത്തിക്കൊന്ന ശേഷം മൃതദേഹത്തിനരികിലിരുന്ന് മൊബൈൽ ഗെയിം കളിച്ച് യുവാവ്
text_fieldsശിവ് കൻവാർ കടപ്പാട്: aajtak.in
ജോധ്പൂർ: രാജസ്ഥാനിൽ ഭർത്താവ് ഭാര്യയെ കത്രിക െകാണ്ട് കുത്തിക്കൊന്നു. ജോധ്പൂരിലെ ബി.ജെ.എസ് കോളനിയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. സംഭവ ദിവസം രാത്രി പ്രതിയായ വിക്രം സിങ്ങും (35) ഭാര്യ ശിവ് കൻവാറും (30) തമ്മിൽ വഴക്കുണ്ടായതായും പിന്നാലെ ഇയാൾ ഭാര്യയെ കുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
കൊലപാതകം നടത്തിയ ശേഷം പ്രതി തന്നെയാണ് പൊലീസിനെയും ബന്ധുക്കളെയും വിവരം അറിയിച്ചത്. വിവരമറിഞ്ഞ് പൊലീസ് സംഭവ സ്ഥലത്ത് പാഞ്ഞെത്തിയപ്പോൾ രക്തത്തിൽ കുളിച്ച് കിടന്ന ഭാര്യയുടെ മൃതദേഹത്തിനരികിലിരുന്ന് ഇയാൾ മൊബൈലിൽ വിഡിയോ ഗെയിം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.
വിക്രം സിങ് കടപ്പാട്: aajtak.in
സ്ത്രീയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചുവെന്ന് പൊലീസ് പറഞ്ഞു. സിങ് ജോലിക്ക് പോവാത്തതിനെത്തുടർന്ന് വീട്ടിൽ ഇടക്കിടെ വഴക്കുണ്ടാവാറുണ്ടായിരുന്നുെവന്ന് പൊലീസ് പറഞ്ഞു. വീട്ടിൽ തയ്യൽ ജോലികൾ ചെയ്തായിരുന്നു സ്ത്രീ കുടുംബം പുലർത്തിയിരുന്നത്.

