ഭാര്യയെ കൊലപ്പെടുത്തിയശേഷം തലയുമായി ഭർത്താവ് പൊലീസ് സ്റ്റേഷനിൽ
text_fieldsബംഗളൂരു: ഭാര്യയെ കൊലപ്പെടുത്തി തലയും കൈയിലേന്തി ഭർത്താവ് പൊലീസ് സ്റ്റേഷനിൽ. കോലാറിലെ ശ്രീനിവാസപുര സ്റ്റേഷനിലാണ് സംഭവം. അസീസ് ഖാൻ (27) ആണ് ഭാര്യ റോഷ്നി ഖാനെ (22) കൊലപ്പെടുത്തിയശേഷം അറുത്തുമാറ്റിയ തലയുമായി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങാനെത്തിയത്.
ബംഗളൂരു വിവേക് നഗർ സ്വദേശിനിയായ റോഷ്നിയെ ചിക്കബെല്ലാപുര ജില്ലയിലെ ചിന്താമണിയിലെ മുരുഗമല മാമ്പഴ തോട്ടത്തിൽ വെച്ച് ജ്യൂസ് നൽകി മയക്കിയശേഷം തലയറുക്കുകയായിരുന്നു. അസീസുമായി മുരുഗമലയിലെത്തിയ പൊലീസ് മൃതദേഹത്തിെൻറ ബാക്കി ഭാഗം കണ്ടെടുത്തു. റോഷ്നിയും അസീസും പ്രണയിച്ച് വിവാഹിതരായതാണ്.
ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. ഭാര്യയെ കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
