ഭാര്യയെയും ആൺസുഹൃത്തിനെയും കൊന്ന് തലകളുമായി പൊലീസിൽ കീഴടങ്ങി
text_fieldsകൊല്ലപ്പെട്ട തങ്കരാസ്, ലക്ഷ്മി, പ്രതി കൊളഞ്ചി
കോയമ്പത്തൂർ: ഭാര്യയെയും ആൺസുഹൃത്തിനെയും കഴുത്തറുത്തു കൊന്നശേഷം തലകളുമായി മധ്യവയസ്കൻ പൊലീസിൽ കീഴടങ്ങി. കല്ലക്കുറിച്ചി വരഞ്ജരം മലൈക്കോടാലം സ്വദേശി കൊളഞ്ചിയാണ് (58) ഭാര്യ ലക്ഷ്മി (40), ലക്ഷ്മിയുടെ സുഹൃത്ത് തങ്കരാസ് (62) എന്നിവരെ കഴുത്തറുത്തു കൊന്നത്. ശേഷം ഇരുവരുടെയും തലകളുമായി ബസിൽ യാത്രചെയ്ത് വെല്ലൂർ ജയിലിലെത്തി പൊലീസിൽ കീഴടങ്ങുകയായിരുന്നു.
വ്യാഴാഴ്ച പുലർച്ച മൂന്നിന് കൊളഞ്ചി ഉറക്കത്തിൽനിന്ന് ഉണർന്നപ്പോൾ ഭാര്യ ലക്ഷ്മിയെ കണ്ടില്ലെന്ന് പറയുന്നു. തുടർന്ന് വീടിന്റെ മട്ടുപ്പാവിലെത്തിയപ്പോൾ തങ്കരസുവിനൊപ്പം ലക്ഷ്മിയെ കണ്ടു. കോപാകുലനായ കൊളഞ്ചി വീട്ടിൽനിന്ന് മൂർച്ചയുള്ള ആയുധം കൊണ്ടുവന്ന് ഇരുവരെയും കൊലപ്പെടുത്തുകയായിരുന്നു. ശേഷം തലയറുത്ത് ബാഗിലാക്കി. മൂന്നര മണിക്കൂർ ബസിൽ യാത്രചെയ്ത് വെല്ലൂർ സെൻട്രൽ ജയിലിലെത്തി. താൻ രണ്ടുപേരെ കൊന്നുവെന്നും അവരുടെ തലകൾ കൊണ്ടുവന്നിട്ടുണ്ടെന്നും തനിക്ക് കീഴടങ്ങണമെന്നും കൊളഞ്ചി പൊലീസിനെ അറിയിക്കുകയായിരുന്നു.
ലക്ഷ്മിക്ക് പ്രദേശവാസിയായ തങ്കരാസുവുമായി വിവാഹേതര ബന്ധമുണ്ടായിരുന്നതായും ഇതറിഞ്ഞ കൊളഞ്ചി ലക്ഷ്മിയെ ശാസിക്കുകയും ബന്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി കല്ലക്കുറിച്ചി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

