ഹൈദരാബാദ്: മാനസികാസ്വാസ്ഥ്യമുള്ള ഇരട്ടകളെ അമ്മാവൻ കൊലപ്പെടുത്തി. ഹൈദരാബാദിലാണ് രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്. 12 വയസുള്ള ശ്രീജന റെഡ്ഢി, വിഷ്ണുവർധൻ റെഡ്ഢി എന്നിവരെയാണ് അമ്മാവൻ മല്ലികാർജുൻ റെഡ്ഢി കൊലപ്പെടുത്തിയത്. നഗരത്തിലെ ചൈതന്യപുരി മേഖലയിലെ വാടക വീട്ടിലാണ് ദാരുണസംഭവം ഉണ്ടായത്.
ഇരുവരെയും കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹങ്ങൾ കാറിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ അയൽവാസി ഇതുകാണുകയും പൊലീസിൽ അറിയിക്കുകയുമായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ െപാലീസ് സംഘം മല്ലികാർജുനയെ അറസ്റ്റ് ചെയ്തു. മൃതദേഹങ്ങൾ മാറ്റാൻ മല്ലികാർജുനയെ സഹായിച്ചതിന് വെങ്കിട്ടറാം റെഡ്ഢി, ഡ്രൈവർ വിവേക് റെഡ്ഢി എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
രണ്ട് കുട്ടികളെയും നൽഗോണ്ടയിലെ വീട്ടിൽ നിന്ന് വെള്ളിയാഴ്ചയാണ് മല്ലികാർജുൻ സ്വന്തം വീട്ടിലേക്ക് കൊണ്ട് വന്നത്. മാനസികാസ്വാസ്ഥമുള്ള കുട്ടികളെ കൊണ്ട് സഹോദരി ബുദ്ധിമുേട്ടണ്ടെന്ന് കരുതിയാണ് ഇരുവരെയും കൊലപ്പെടുത്തിയെന്ന് മല്ലികാർജുന പൊലീസിന് മൊഴി നൽകിയെന്നാണ് വിവരം.